Thursday, May 13, 2010
കഥ തുടരുന്നു
രചന, സംവിധാനം: സത്യന് അന്തിക്കാട്
നിര്‍മ്മാണം: തങ്കച്ചന് ഇമ്മാനുവേല്‍
രണ്ട് വീട്ടുകാരുടേയും എതിര്‍പ്പുകളെ അതിജീവിച്ച് വിവാഹിതരായി ജീവിതം തുടങ്ങുകയും 4-5 വയസ്സുള്ള ഒരു മകളുമായി സന്തോഷത്തോടെ ജീവിക്കുന്നതിന്നിടയില്‍ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ദുരന്തവും അതിനെത്തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ ആദ്യഘട്ടം.
നിരാലംബരായവര്‍ക്കിടയിലെ ജീവിത യാഥാര്‍ത്ഥ്യങ്ങളും മനുഷ്യത്വവും സ്നേഹവും ഉണ്ടാക്കുന്ന പരിവര്‍ത്തനങ്ങളും വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
ലളിതവും ആര്‍ദ്രവുമായ ഒരു കഥയെ സത്യസന്ധമായി മനുഷ്യസ്നേഹത്തില്‍ ചാലിച്ച് പ്രേക്ഷകര്‍ക്ക് സമര്‍പ്പിച്ചപ്പോള്‍ അത് ഹൃദയസ്പര്‍ശിയായ ഒരു അനുഭവമായി.
എല്ലാ അഭിനേതാക്കളും നല്ല നിലവാരം പുലര്‍ത്തിയപ്പോഴും മമത മോഹന്‍ ദാസും മകളായി അഭിനയിച്ച ബാലതാരം ബേബി അനിഖയും മികച്ച അഭിനയമുഹൂര്ത്തങ്ങളിലൂടെ പ്രേക്ഷകമനസ്സുകളെ സ്വാധീനിച്ചു.
ഇളയരാജയുടെ മുന്‍ ഗാനങ്ങളുടെ ഛായയിലാണെങ്കിലും ആദ്യഗാനം മുഷിപ്പിച്ചില്ലെങ്കിലും രണ്ടാമത്തെ ഗാനം അത്ര നന്നായില്ല എന്നുതോന്നി.
മനപ്പൂര്‍വ്വം കണ്ണീര്‍പ്പുഴ സൃഷ്ടിക്കാന്‍ അവസരങ്ങളുണ്ടായിരുന്നെങ്കിലും അതിനുമുതിരാതെ വളരെ സ്വാഭാവികമായ സീനുകളിലൂടെ ചില സന്ദര്‍ഭങ്ങളില്‍ മനസ്സില്‍ നൊമ്പരമുണര്‍ത്താനും കണ്ണുകള്‍ ഈറനണിയിക്കാനും സാധിച്ചു എന്നതും ഈ ചിത്രത്തിന്റെ മികവാണെന്ന് തോന്നുന്നു.
സത്യന് അന്തിക്കാടിന്റെ സമീപകാലചിത്രങ്ങളെ അപേക്ഷിച്ച് വളരെ മികച്ച ഒരു ചിത്രം....സമീപകാല സൂപ്പര്‍ താര ആഘോഷചിത്രങ്ങളാല്‍ മനസ്സ് നൊമ്പരപ്പെട്ട മലയാള സിനിമാ പ്രേമികള്‍ക്ക് ചെറിയൊരു സാന്ത്വനം... ഈ കഥ തുടരുമ്പോള്‍, ഇതിലും നല്ല കഥകള്‍ മലയാളസിനിമയില്‍ തുടരട്ടെ... തുടരാന്‍ പ്രേക്ഷകര്‍ അംഗീകരിക്കട്ടെ...
ചാലക്കുടിക്കാരന്‍.... (sooryodayam@hotmail.com)
Subscribe to:
Post Comments (Atom)
6 comments:
സത്യന് അന്തിക്കാടിന്റെ സമീപകാലചിത്രങ്ങളെ അപേക്ഷിച്ച് വളരെ മികച്ച ഒരു ചിത്രം....സമീപകാല സൂപ്പര്‍ താര ആഘോഷചിത്രങ്ങളാല്‍ മനസ്സ് നൊമ്പരപ്പെട്ട മലയാള സിനിമാ പ്രേമികള്‍ക്ക് ചെറിയൊരു സാന്ത്വനം... ഈ കഥ തുടരുമ്പോള്‍, ഇതിലും നല്ല കഥകള്‍ മലയാളസിനിമയില്‍ തുടരട്ടെ... തുടരാന്‍ പ്രേക്ഷകര്‍ അംഗീകരിക്കട്ടെ...
When are you posting the review for "Alexander the Great"? :)
പടം കൊള്ളാമല്ലെ എന്തായാലും കാണുന്നുണ്ട്
കൊള്ളാം, ഇത് എന്തായാലും അപ്പോള്‍ കാണാം. അലക്സാണ്ടര്‍ ദി ഗ്രേറ്റ് കണ്ടു പോയതിന്റെ ക്ഷീണം ഇതു വരെ മാറിയില്ല - അനുഭവം ഇവിടെ. http://arangu.blogspot.com/2010/05/blog-post.html
"സത്യന് അന്തിക്കാടിന്റെ സമീപകാലചിത്രങ്ങളെ അപേക്ഷിച്ച് വളരെ മികച്ച ഒരു ചിത്രം....സമീപകാല സൂപ്പര്‍ താര ആഘോഷചിത്രങ്ങളാല്‍ മനസ്സ് നൊമ്പരപ്പെട്ട മലയാള സിനിമാ പ്രേമികള്‍ക്ക് ചെറിയൊരു സാന്ത്വനം"
-u r very correct, i felt d same.
വെറുതെ വായിട്ടലയ്ക്കാതെ നല്ലതാണെങ്കില്‍ ഇത്തരം പടങ്ങള്‍ തിയേറ്ററില്‍ പോയി കാണണം., വിജയിപ്പിക്കണം. അപ്പോള്‍ തീര്‍ച്ചയായും നമ്മുടെ പ്രിയതാരങ്ങളും സംവിധായകരുമൊക്കെ നല്ല ചിത്രങ്ങള്‍ക്കായി ശ്രമിക്കും.
ആദ്യം നമ്മള് ചെയ്യേണ്ടത് നമുക്ക് ചെയ്യാം. എന്നിട്ടും നല്ല പടങ്ങള്‍ വരുന്നില്ലെങ്കില്‍ നമുക്ക് സിനിമാക്കാരെ കുറ്റം പറയാം.!
Post a Comment