Monday, April 12, 2010

ജനകന്‍



സംവിധാനം: എന്‍. ആര്‍. സഞ്ജീവ്‌
കഥ, തിരക്കഥ, സംഭാഷണം: എസ്‌. എന്‍. സ്വാമി
നിര്‍മ്മാണം: അരുണ്‍ എം.സി., എ. ഷാന്‍

സുരേഷ്‌ ഗോപിയും മോഹന്‍ലാലും ഒന്നിക്കുന്ന വളരെ പ്രസക്തമായ ഒരു പ്രമേയമാണെന്നൊക്കെയുള്ള വര്‍ത്തമാനങ്ങള്‍ ഇവരുടെ ഇന്റവ്യൂകളിലൂടെയും മറ്റ്‌ വാര്‍ത്താമാധ്യമങ്ങളിലൂടെയും കേട്ടിരുന്നു.

ഒരുപാട്‌ തവണ കണ്ടും കേട്ടും കഴിഞ്ഞ ഈ പ്രമേയം തന്നെയാണോ ഇവര്‍ ഉദ്ദേശിച്ചത്‌, അതോ ഇനി പ്രേക്ഷകര്‍ക്ക്‌ മനസ്സിലാവാത്ത വേറെന്തെങ്കിലും പ്രമേയം ഈ സിനിമയില്‍ ഒളിച്ചിരിപ്പുണ്ടൊ എന്നൊക്കെയാണ്‌ ഈ ചിത്രം കണ്ടപ്പോള്‍ തോന്നിയത്‌.

ലൈഗികപീഠനത്തിന്നിരയായി ഒരു പെണ്‍ കുട്ടി കൊല്ലപ്പെടുന്നതും അതിനു പിന്നില്‍ വമ്പന്മാര്‍ ഉണ്ടാകുന്നതും അവരോട്‌ പ്രതികാരം ചെയ്യുന്നതുമെല്ലാം പുതിയതും പ്രസക്തവുമാകുന്നതും കഥ കേള്‍ക്കാന്‍ ഒരു അഡ്വക്കേറ്റ്‌ ഉണ്ടാകുമ്പോഴാണോ ആവോ?

'ഒരച്ഛന്റെ രോദനം..' ഫലിപ്പിച്ചെടുക്കാന്‍ സുരേഷ്‌ ഗോപി നന്നേ കഷ്ടപ്പെട്ടപ്പോള്‍ കഥ കേള്‍ക്കാന്‍ മോഹന്‍ലാലിന്‌ കാര്യമായി ബുദ്ധിമുട്ടേണ്ടിവന്നില്ല.

സംഭവ കഥ പറയുമ്പോള്‍ നമ്മള്‍ സാധാരണ കണ്ടതും, കണ്ട ഒരാള്‍ പറഞ്ഞതോ ആയതുമായ കാര്യങ്ങളാണല്ലോ... ഈ സിനിമയില്‍ പ്രേക്ഷകന്‍ മാത്രം കണ്ട കാര്യവും ഉള്ളിലെ കഥയില്‍ പറയാന്‍ ഉപയോഗിക്കുന്നത്‌ വിചിത്രമായി തോന്നി. ഒരു കൊലപാതകം നടത്തുന്ന രീതി പ്രേക്ഷകരെ കാണിക്കുന്നുണ്ട്‌. ഇത്‌ സിനിമയിലെ കഥാപാത്രങ്ങള്‍ അറിയുന്നില്ല. പക്ഷേ, അഡ്വക്കേറ്റിനോട്‌ കഥ പറയുമ്പോള്‍ ഈ സാഹചര്യം കൂടി വിവരിച്ചു കേള്‍പ്പിച്ചത്‌ വളരെ കേമമായി.

'രഹസ്യപ്പോലീസ്‌' എന്ന സിനിമ കണ്ടതോടെ എസ്‌. എന്‍. സ്വാമിയുടെ തിരക്കഥയുള്ള സിനിമയ്ക്ക്‌ പോകില്ല എന്ന പ്രതിജ്ഞ തെറ്റിച്ചറ്റിന്‌ എനിക്കിതുതന്നെ കിട്ടണം... പിന്നെ ആകെയുള്ള ഒരു ആശ്വാസമെന്തെന്നാല്‍ വന്‍ തുക കൊടുത്ത്‌ മള്‍ട്ടിപ്ലക്സിലോ മറ്റൊ പോയി കണ്ടില്ല എന്നുള്ളതാണ്‌.

ശക്തമായ കഥയോ തിരക്കഥയോ ഇല്ലാതെ സൂപ്പര്‍ സ്റ്റാറുകളെ ഒന്നിച്ചണിനിരത്തി പ്രേക്ഷകരെ പറ്റിക്കാം എന്ന വ്യാമോഹവും ഫലിക്കുന്നില്ല എന്നുവേണം ഈ സിനിമയോട്‌ പ്രേക്ഷകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണം കണ്ടാല്‍ മനസ്സിലാക്കേണ്ടത്‌.

ഒരു കാര്യം പറയാന്‍ വിട്ടുപോയി... In & As എന്നതിന്റെ അര്‍ത്ഥം ഈയിടെ വല്ലതും മാറിയാരുന്നോ?... ഈ ആഴ്ചയിലെ പത്രം വായിച്ചില്ല അതാ....

2 comments:

വിനയന്‍ said...

രഹസ്യപ്പോലീസ് കണ്ടതിനു ശേഷം ഞാനും ആ പ്രതിജ്ഞ എടുത്തിരുന്നു...പക്ഷെ ഞാന്‍ ആ പ്രതിജ്ഞ ഇതുവരെ തെറ്റിച്ചിട്ടില്ല. ബ്ലോഗില്‍ word verification ഉണ്ടെങ്കില്‍ പൊതുവേ കമന്റാന്‍ മടിയാണ്...

സൂര്യോദയം said...

വീണ്ടും അസ്ഥാനത്താകുന്ന പ്രതീക്ഷകള്‍...