Wednesday, March 31, 2010
ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ലാല്‍
നിര്‍മ്മാണം: പി.എന്‍. വേണുഗോപാല്‍
ടു ഹരിഹര്‍ നഗറിനുശേഷം കിട്ടിയ കാശുമായി തോമസ് കുട്ടി ഒരു വലിയ ബംഗ്ലാവ് വാങ്ങുന്നു. ആ ബംഗ്ലാവിനെ ചുറ്റിപ്പറ്റി പ്രേതകഥകളുള്ളതിനാല് വാങ്ങിയവരെല്ലാം തന്നെ അധികം താമസിയാതെ അത് കുറഞ്ഞ വിലയില്‍ ഉടമയ്ക്ക് തിരികെ ഏല്പിച്ച് രക്ഷപ്പെടുന്നതായിരുന്നു പതിവുരീതി. ഇവിടെ തോമസ് കുട്ടി തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവിടെ താമസിച്ച് പ്രേതബാധ ഇല്ലെന്ന് തെളിയിക്കലായിരുന്നു ശ്രമം. ഇതിനെത്തുടര്‍ന്നുണ്ടാകുന്ന രസകരവും ഉദ്വേഗജനകവുമായ സംഭവങ്ങളാണ് ഈ സിനിമ.
നല്ലയൊരളവുവരെ പ്രേക്ഷകരെ രസിപ്പിക്കാനും ഇന്ററസ്റ്റിംഗ് ഫീല്‍ ഉണ്ടാക്കുവാനും ഈ സിനിമയ്ക്ക് സാധിച്ചു എന്നാണ് എന്റെ വിശ്വാസം.
പലപ്പോഴും കോമഡി ഡയലോഗുകള്‍ അധികപ്പറ്റാവുന്നുണ്ടോ എന്ന് സംശയം തോന്നുമെങ്കിലും ഒരുവിധം മോശമില്ലാതെ പ്രേക്ഷകരെ ചിരിപ്പിക്കാനും സാധിച്ചു. ഭയത്തിന്റെ ഒരു അനുഭൂതി സൃഷ്ടിക്കാനും ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ടെക്നീഷ്യന്‍സിനും നല്ലയൊരളവുവരെ സാധിച്ചിട്ടുണ്ട്.
കുറേ കഴിയുമ്പോഴേയ്ക്കും ഇതിന്റെ പിന്നിലുള്ള രഹസ്യങ്ങളെക്കുറിച്ച് നല്ലൊരുശതമാനം പ്രേക്ഷകനും ശരിയായ ഒരു നിഗമനത്തിലെത്താന്‍ സാധിക്കും. എങ്കിലും ക്ലൈമാക്സും അതിന്റെ വിശദീകരണ രംഗങ്ങളും നന്നായി.
ഒരു ഡപ്പി വെള്ളം കൊണ്ട് ഭിത്തിമുഴുവന്‍ തളിച്ച് ശുദ്ധിയാക്കിയ ടെക്നിക്ക് ഒരല്‍പ്പം കടുപ്പമായിപ്പോയി.
അതുപോലെ തന്നെ, വലത്തേ കയ്യിലെ കെട്ട് മാറി ഇടത്തേ കയ്യിലായി എന്നതും ഇത്തിരി കൂടുതലായിപ്പോയോ എന്നൊരു സംശയം.
പേടിപ്പെടുത്താനുള്ള രംഗങ്ങള്‍ വളരെ സാധാരണവും സ്ഥിരവുമായ സംഗതികളൊക്കെ തന്നെ എന്നതും ഒരു ന്യൂനതയായി.. ഉദാഹരണത്തിന് പരസ്പരം തൊട്ടും നോക്കിയുമൊക്കെ പേടിക്കുന്ന രംഗങ്ങള്‍...
ഹരിശ്രീ അശോകന് ഒട്ടും തന്നെ രസിപ്പിച്ചില്ലെന്ന് മാത്രമല്ല, അല്പം ബോറായി തോന്നുകയും ചെയ്തു.
ലക്ഷ്മീ റായിയുടെ ഗാനരംഗത്തിലെ പ്രകടനം തകര്‍പ്പനായിരുന്നു.
നെടുമുടിവേണുവിന്റെ അഭിനയവും എടുത്തുപറയത്തക്കരീതിയില് ഇഫ്ഫക്റ്റ് ഉള്ളതായിരുന്നു. അതുപോലെ തന്നെ 'എന്നെ വിടമാട്ടേന്‍' ശൈലി രാധിക എന്ന നടി ഉജ്ജ്വലമാക്കി.
മൊത്തത്തില്‍ പ്രേക്ഷകനെ നിരാശപ്പെടുത്താത്തരീതിയില് ആസ്വാദ്യകരമായ ഒരു ചിത്രം... ടു ഹരിഹര്‍ നഗറിനേക്കാള് ഭേദം...
ചാലക്കുടിക്കാരന്‍.... (sooryodayam@hotmail.com)
Subscribe to:
Post Comments (Atom)
4 comments:
മൊത്തത്തില്‍ പ്രേക്ഷകനെ നിരാശപ്പെടുത്താത്തരീതിയില് ആസ്വാദ്യകരമായ ഒരു ചിത്രം... ടു ഹരിഹര്‍ നഗറിനേക്കാള് ഭേദം...
സമ്മിശ്ര പ്രതികരണമാണല്ലേ കിട്ടുന്നത്...
കാണണ്ട എന്ന് കരുതിയതാണ്..... സൂര്യോദയം ഇങ്ങനെ പറയുമ്പോള്‍ കണ്ടു കളയാം എന്ന് തോന്നുന്നു....... ഏതായാലും കണ്ടിട്ട് ബാക്കി പറയാം.
സുഹൃത്തേ....
എനിക്കിതിര് വിരുദ്ധ അഭിപ്രായമാണ് ഉള്ളത്.
ഇതുവഴി ഒന്ന് വര്വോ ?
http://cinedooshanam.blogspot.com/2010/04/blog-post_13.html
ബ്ലോഗില്‍ നവാഗതനാണ്.
സ്നേഹം...
Post a Comment