കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ഉണ്ണിക്കൃഷ്ണന് ബി.
നിര്‍മ്മാണം: ബി.സി. ജോഷി
ഒരു പഞ്ചായത്തും അതിനെ ചുറ്റിപ്പറ്റി കുറേ സ്ഥലക്കച്ചവടങ്ങളും അഴിമതികളും, ഒരു പഞ്ചായത്ത് പ്രസിഡണ്റ്റും അദ്ദേഹത്തിണ്റ്റെ കുടുംബസ്നേഹവും പറഞ്ഞ് തുടങ്ങി കുറേ കഴിഞ്ഞപ്പോള്‍ പ്രസിഡണ്റ്റ് നല്ല വഴിക്ക് തിരിഞ്ഞ് തെറ്റ് തിരുത്തുവാന്‍ തുനിഞ്ഞിറങ്ങുന്നതാണ് ഈ ചിത്രത്തിണ്റ്റെ ഒരു ആകെത്തുക.
മദ്ധ്യസ്ഥം നിന്ന് സ്ഥലം കച്ചവടമാക്കി അത് മച്ചുനനായ സിദ്ധിക്കിനെ ഏല്‍പ്പിക്കുന്ന ആദ്യ സീനില്‍ നിന്നു തന്നെ ഇതിണ്റ്റെ വഴി എങ്ങോട്ടാണെന്ന് ഏതൊരു സാധാരണ പ്രേക്ഷകനും ബോദ്ധ്യമാകും. അച്ഛനും അമ്മയും കൂടപ്പിറപ്പുകളുമില്ലെങ്കിലും അമ്മാവനും അമ്മായിയും അവരുടെ മക്കളുമായി ജീവിച്ച് ഒരു ദിവസം എല്ലാത്തില്‍ നിന്നും ഒറ്റപ്പെടുന്ന സംഗതി ഇനിയും എഴുതി മതിയാവാത്ത തിരക്കഥാകൃത്തുക്കളുണ്ട് എന്നത് വളരെ വ്യക്തം.
അമാനുഷികതയും ഗുണ്ടായിസവും കാണിക്കുന്നതാണ് ഒരുതരം ഹീറോയിസം എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമം നന്നായി നടത്തിയിട്ടുണ്ട്.
ശത്രുതയുള്ളവര്‍ പറയുന്നത് അപ്പാടെ വിഴുങ്ങി പെട്ടെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ട് ശപിക്കുന്ന അമ്മ കഥാപാത്രങ്ങള്‍ ബി.ഉണ്ണിക്കൃഷ്ണന് വല്ല്യ ഇഷ്ടമാണെന്ന് തോന്നുന്നു. ആ ശാപം കേട്ടാല്‍ ഉടനെ പ്രേക്ഷകന് ഒരു കാര്യം ഉറപ്പാകും... ഇനി തെറ്റിദ്ധാരണം ഉടനെ മാറുമെന്നും അതിനുശേഷം തെറ്റിദ്ധരിച്ച് ശപിച്ചതിന് വലിയ പശ്ചാത്താപം തോന്നി സ്നേഹം വാരിക്കോരി ചൊരിയുമെന്നും...
ഒരു പഞ്ചായത്ത് ഓഫീസിണ്റ്റെ മുന്നിലേയ്ക്കിറങ്ങി നിന്ന് തനിക്ക് തെറ്റുപറ്റിയെന്നും ഇന്നുമുതല്‍ അതെല്ലാം തിരുത്തി നിങ്ങളോടൊപ്പമാണെന്നും പറഞ്ഞാല്‍ പഞ്ചായത്തിലെ ജനത മുഴുവന്‍ അത് നെഞ്ചിലേറ്റിക്കൊള്ളുമായിരിക്കും.
സുരാജ് വെഞ്ഞാര്‍മൂട് എന്ന നല്ലൊരു ഹാസ്യതാരം വളരെ മോശമായ നിലവാരം പുലര്ത്തിയെങ്കില് അതിന് സംവിധായകണ്റ്റെ കഴിവിനെ പുകഴ്ത്താതെ വയ്യ.
വില്ലന്മാര് എവിടെ നിന്ന് എന്ത് സംസാരിക്കുമെന്ന് ഗണിച്ച് കണ്ടുപിടിക്കാനും, വെള്ളത്തിന്നട്യില്‍ കിടന്നാലും പുറത്ത് നടക്കുന്ന സംസാരം ശ്രവിച്ച് ഗൂഢാലോചന കണ്ടുപിടിക്കാനുമുള്ള തന്ത്രവും സംവിധായകന് സുരാജ് വെഞ്ഞാര്‍മൂടിനെ പഠിപ്പിച്ചു വിട്ടു.
തണ്റ്റെ സഹോദരതുല്ല്യനും ആദര്‍ശധീരനും ജനപ്രിയനുമായ മുന്‍ പഞ്ചായത്ത് പ്രസിഡണ്റ്റില്‍ നിന്ന് വ്യത്യസ്തനായി ഒരു അഴിമതിക്കാരനാവാന്‍ ഈ പഞ്ചായത്ത് പ്രസിഡണ്റ്റിന് പ്രേരണയായതെന്ത് എന്ന വളരെ അടിസ്ഥാനപരമായ ഒരു സംശയത്തിന് വ്യക്തമായ ഒരു കാരണവും പ്രേക്ഷകന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നതും വളരെ വിചിത്രമായി തോന്നി. ചെറുപ്പത്തില്‍ പട്ടിണികിടന്നു, കൂടെയുള്ള കുട്ടികളുടെ വിശപ്പിണ്റ്റെ ദീനരോദനം കേട്ടു എന്നൊക്കെപ്പറഞ്ഞ് തടിതപ്പിയാലും എങ്ങും എത്തുന്നില്ല.
അവിടവിടെയായി കുറച്ച് (വളരെ കുറച്ച്) നല്ല മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലും ഉണ്ടായിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ എടുത്തുപറയാവുന്ന, പ്രേക്ഷകരെ മാനിക്കുന്ന കാര്യമായ ഒന്നും തന്നെ ഈ സിനിമയിലും സംഭാവന ചെയ്യാന്‍ കഴിഞ്ഞ ചിത്രത്തിലെപ്പോലെ ഈ ചിത്രത്തിലും ഉണ്ണിക്കൃഷ്ണന് സാധിച്ചിട്ടില്ല എന്നുതന്നെ പറയാം. (അതുകൊണ്ട് തന്നെ തീയ്യറ്ററുകളില്‍ ആളെ കിട്ടാനും ബുദ്ധിമുട്ട് കാണുന്നുണ്ട്)
4 comments:
കാതലില്ലാത്ത സിനിമകള്‍ പരാജയപ്പെടുന്നത് മലയാള സിനിമയ്ക്ക് ഗുണമേ ചെയ്യൂ...
സിബി മലയിൽ, കമൽ തുടങ്ങിയവരുടെ നിരയിലേക്ക് ഒരാൾ കൂടി.. ബി ഉണ്ണികൃഷ്ണൻ.. ഭാവനയും കലയും ഒക്കെ ആർക്കു വേണം.. രാഷ്ട്രീയവും കുതികാൽ വെട്ടും ഒക്കെ അതിനേക്കാൾ ആത്മസംതൃപ്തി നൽകുന്ന കാര്യങ്ങൾ അല്ലേ??
സഹൃദയാ......
അതിത്തിരി മോശം കമന്റ് ആയിപ്പോയി.
സിബിയും കമലും പ്രയത്നവും പ്രതിഭയും കൊണ്ട് ഒരുപാട് നല്ല സിനിമകള്‍ നമുക്ക് തന്ന മികച്ച technicians ആണ് .ഇപ്പോള്‍ അവരുടെ പടങ്ങള്‍ അത്ര വിജയമല്ലെങ്കിലും .
ഒരു പടം പോലും ആവേരെജ് നിലവാരത്തോടെ എടുക്കാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ലാത്ത b.ഉണ്ണികൃഷ്ണനെ അവരോടു കൂട്ടി വായികരുത് .
Post a Comment