Monday, March 22, 2010

താന്തോന്നി


കഥ, തിരക്കഥ, സംഭാഷണം: ടി.ഏ. ഷാഹിദ്‌
നിര്‍മ്മാണം: ഷാഹുല്‍ ഹമീദ്‌ മരിക്കാര്‍
സംവിധാനം: ജോര്‍ജ്‌ വര്‍ഗീസ്‌

വല്ല്യ പ്രമാണിമാരുണ്ടായതും അവര്‍ക്ക്‌ അളവറ്റ സ്വത്തുണ്ടായതുമായ കാര്യവും കഥയും പറഞ്ഞ്‌ തുടങ്ങിയിട്ട്‌ ഇടയ്ക്കിടയ്ക്ക്‌ മക്കള്‍ തല്ലിടുന്ന സ്വപനം കാണുന്നു എന്ന പേരും പറഞ്ഞ്‌ മൂന്ന് സഹോദരങ്ങളും അവരുടെ സ്വത്തുക്കള്‍ മക്കള്‍ക്ക്‌ വീതം വച്ച്‌ നല്‍കാന്‍ തീരുമാനിക്കുന്നു. അങ്ങനെ അതില്‍ ഒരു പങ്കിന്‌ അര്‍ഹനായ 'താന്തോന്നി'യായ ഇളയ സഹോദരിയുടെ മകനെയും വെയ്റ്റ്‌ ചെയ്ത്‌ വീട്ടിലെ എല്ലാ പ്രമുഖന്മാരും ഇരുന്നിട്ടും, താന്തോന്നി എത്തിയില്ല.

അങ്ങനെ, താന്തോന്നി ഒരു വലിയ കള്ള്‌ ലേലം ഉറപ്പിക്കുന്നിടത്ത്‌ നമ്മുടെ ഹീറോയെ അവതരിപ്പിക്കുന്നു.

കുറച്ചു സമയം ഇതിയാന്റെ കള്ള്‌ കുടിയനായുള്ള പ്രകടനങ്ങളും മറ്റുമായി കടന്നുപോയിട്ടായിരുന്നു സംവിധായകന്‌ തന്റെ പേര്‌ എഴുതിക്കാണിച്ചില്ലല്ലോ എന്ന ഓര്‍മ്മ വന്നതെന്ന് തോന്നുന്നു..

ഉടനെ എഴുതിക്കാണിച്ചു 'റിബല്‍ ഹീറോ... താന്തോന്നി' എന്നും സംവിധാനം ജോര്‍ജ്‌ വര്‍ഗീസ്‌ എന്നും..

അതെന്തുമാവട്ടെ, അങ്ങനെ തുടങ്ങിയ കഥയില്‍ വലിയ വലിയ ട്വിസ്റ്റുകളോക്കെ പ്രതീക്ഷിച്ചിരുന്ന് അവശരായതല്ലാതെ വലിയ സംഗതികളൊന്നുമില്ലായിരുന്നു എന്നതാണ്‌ സത്യം.

ചില രംഗങ്ങള്‍ കണ്ട്‌ സഹിക്കവയ്യാതെ പലരും തീയ്യറ്ററില്‍ ഇരുന്ന് കൂവുന്നുണ്ടായിരുന്നു.

പല രംഗങ്ങളിലും എനിക്ക്‌ അല്‍പം നാണം തോന്നുകയും വല്ലാതെ ചിരി വരികയും ചെയ്തു.

സ്റ്റണ്ട്‌ രംഗങ്ങള്‍ തകര്‍പ്പനാക്കാന്‍ ശ്രമിക്കുന്നുണ്ടായെങ്കിലും അതില്‍ കോമഡി കൂടി കയറിപ്പറ്റി.. ഉദാഹരണത്തിന്‌, നമ്മുടെ ഹീറോ ഒരു 5-10 ഇടിമുട്ടന്‍ ടീമുകളുമായി ഫൈറ്റ്‌ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതില്‍ ഉപയോഗിച്ച ആയുധം ഒരു ഉണങ്ങിയ തെങ്ങിന്‍ പട്ട... ഹോ.. ആ സാധനം ഇത്ര ഗംഭീരമാണെന്ന് ചിരിയോടെയാണെങ്കിലും മനസ്സിലാക്കാന്‍ സാധിച്ചു.

രണ്ട്‌ ഗാനങ്ങള്‍ തികച്ചും അനുചിതവും വല്ലാതെ ബോറടിപ്പിക്കുന്നതുമായി.

പൃഥ്യിരാജ്‌ എന്ന ന്യൂ ജനറേഷന്‍ ഹീറോയെ വളരെ ഗംഭീരമായ ഗെറ്റപ്പിലും സ്റ്റൈ ലിലും കാണിക്കുന്നത്‌ സഹിക്കുന്ന രീതിയില്‍ മലയാളി പ്രേക്ഷകര്‍ പക്വമായി എങ്കിലും, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ അഭിനേതാക്കളുടെ അഭിനയപാടവത്തിന്റെ അടുത്ത പരിസരത്തെങ്കിലുമെത്താന്‍ ഇനിയും കുറേകാലം ഈ ന്യൂ ജനറേഷന്‍ ഹീറോ അഭിനയതപസ്സ്യയില്‍ ഏര്‍പ്പെടേണ്ടിയിരിക്കുന്നു എന്ന് വളരെ വ്യക്തമാക്കുന്നു ഈ ചിത്രം.

ചുരുക്കിപ്പറഞ്ഞാല്‍, കാര്യമായ കാമ്പും കഴമ്പുമില്ലാത്ത ഒരു സബ്ജറ്റില്‍ കുറേ ഹീറോയിസവും ഗ്ലാമറും കാണിക്കുവാന്‍ വേണ്ടിയുള്ള ഒരു ജാട പടമായി മാത്രമേ ഈ സിനിമയെ എനിക്ക്‌ വിലയിരുത്താന്‍ തോന്നിയുള്ളൂ...


പിന്‍ കുറിപ്പ്‌: ഇത്‌ കണ്ട ഒരു സുഹൃത്തിന്റെ കമന്റ്‌... കോഴി ബിരിയാണി തിന്നിട്ട്‌ ഈ സിനിമയ്ക്ക്‌ കയറിയാല്‍, ഉള്ളില്‍ കിടക്കുന്ന കോഴി പോലും അറിയാതെ എഴുന്നേറ്റ്‌ കൂവിപ്പോകും അത്രേ...

4 comments:

സൂര്യോദയം said...

വല്ല്യ പ്രതീക്ഷയോടെയാണ്‌ പോയതെങ്കിലും ചിത്രം നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ...

Rejeesh Sanathanan said...

നിര്‍മ്മാതാവിന്‍റെയും സം‌വിധായകന്‍റെയും തിരക്കഥാകൃത്തിന്‍റെയും നായകന്‍റെയും താന്തോന്നിത്തരങ്ങളുടെ ഇര...........പാവം പ്രേക്ഷകന്‍

Sherlock Holmes said...

ആ കമന്റ് എനിക്കിഷ്ടപ്പെട്ടു....."കോഴി ബിരിയാണി തിന്നിട്ട്‌ ഈ സിനിമയ്ക്ക്‌ കയറിയാല്‍, ഉള്ളില്‍ കിടക്കുന്ന കോഴി പോലും അറിയാതെ എഴുന്നേറ്റ്‌ കൂവിപ്പോകും".....സുല്ല് സാറേ

പടമിരങ്ങുന്നതിനു മുന്‍പ് എന്തൊക്കെയായിരുന്നു "കൊട്ടിഖോഷണം"

പണ്ട് തിലകന്‍ പറഞ്ഞതും പിന്നീട് പലരും പറഞു പരത്തിയതുമായ ഒരു ഡയലോഗ്

"എന്തൊക്കെയായിരുന്നു......."

വിന്‍സ് said...

ee prithviyaanu pandokke cinema nannaavaan nalla ezhuthukaarundayirunnu athu kondaanu mammoottiyum mohan lalum kasariyathennokke paranjathu. ee third class actorinu oru devasuramoo, kireedamo, pappayude swaantham appooso okke ittu koduthaal nikkareel mullum.