Friday, December 28, 2007

മി മൈസെല്‍ഫ്


തായ്ലന്റ് സിനിമകള് ഒരാമുഖം.
======================
സമകാലീന ചലച്ചിത്ര സംസ്ക്കാരത്തില് മംഗോളിയന് ചിത്രങ്ങള് വളരെ നല്ല സ്വാധീനം ആണ് ചെലുത്തുന്നത്. കൊറിയന്, ജപ്പാനീസ് , ചൈനീസ് ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഇപ്പോള് തായ്ലന്റ് മൂവികളും കടന്ന് വന്നിരിക്കുന്നു. സമാന്തര സിനിമകളുടെ ജഡിലമായ കെട്ടുപാടുകളില് നിന്ന് വിമുക്തമായ രീതിയില് പ്രേക്ഷകരുമായി വളരെയധികം "കമ്മ്യുണിക്കേറ്റിവ്" ആകുന്നു എന്നതാണ് ഇത്തരം ചിത്രങ്ങളുടെ പ്രത്യേകത. ഗോവന് ഫിലിം ഫെസ്റ്റില്‍ ഇത്തവണ രചതചകോരം നേടിയത് "The Wall" എന്ന തായ്ലന്റ് മൂവി ആയിരുന്നു എന്നതു തന്നെ ഇതിന്റെ ഉത്തമോദാഹരണമാണ്. പ്രമേയം, അവതരണം, സാങ്കേതികത, സംവേദനരീതി എന്നീ ഘടകങ്ങളില് മികച്ച് നില്ക്കുന്നവയാണ് സമകാലീന തായ്ലന്റ് സിനിമകള്. അതിനാഗരീകത, വിപ്ലവം/പ്രതിവിപ്ലവം, സങ്കീര്ണ്ണമായ ജീവിതാവസ്ഥ എന്നിവയാണ് മുഖ്യമായും തായ്ലന്റ് സിനിമകളിലെ പ്രമേയം.


ഓം എന്ന അവിവാഹിതയായ യുവതി ഒരു അഡ്വര്ടൈസിംഗ് കമ്പനിയിലെ ജീവനക്കാരിയാണ്. ക്രിട്ട് എന്ന തന്റെ കാമുകനും ആയി അകല്ച്ചയിലായ ഓം വിരസവും, പ്രതീക്ഷയറ്റതുമായ ഒരു ജീവിതമാണ് നയിക്കുന്നത്. തന്റെ സഹോദരിയുടെ മരണത്താല് അനാഥനായ അവരുടെ മകന്റെ സംരക്ഷണചുമതലും ഓമാണ് ഏറ്റെടുത്തിരിക്കുന്നത്. തന്റെ തിരക്കിട്ട ജീവിതശൈലി, പെട്ടെന്ന് ദ്വേഷ്യം വരുന്ന പ്രകൃതം എന്നിവയാല് ആ ബാലന് ഒരു നല്ല രക്ഷകര്ത്താവാകാനും ഓമിന് കഴിയുന്നില്ല. ജീവിതം ഈ അവസ്ഥയില് നീങ്ങുമ്പോഴാണ് ഒരു രാത്രി അലക്ഷ്യമായി വാഹനം ഓടിക്കുന്ന ഓമിന്റെ കാര് ഒരു യുവാവിനെ ഇടിക്കുന്നത്. സാരമായ പരുക്കുകള് ഒന്നും ഇല്ലെങ്കിലും തലയ്ക്ക് ക്ഷതമേറ്റതിനാല് ഓര്മ്മനഷ്ടപ്പെട്ട ഈ യുവാവിന്റെ സംരക്ഷണ ചുമതലയും ഓമിന് ഏറ്റെടുക്കേണ്ടി വരുന്നു. തന്റെ പൂര്വ്വകാലത്തെകുറിച്ച് ഒന്നും തന്നെ ഓര്മ്മയില്ലാത്ത ഈ യുവാവിന്റെ കയ്യിലുള്ള "Tan" എന്ന മുദ്രയുള്ള മാല കണ്ടെടുക്കുന്ന ഓം ഇയാളെ "താന്" എന്ന് വിളിക്കുന്നു.
വളരെ നാണം കുണുങ്ങിയായാ താന്, പെട്ടെന്നു തന്നെ ഓമും, അവളുടെ സഹോദരീ പുത്രനും ആയി വളരെ നല്ല സൊഹൃദത്തിലാകുന്നു. വീട്ടിലെ പാചകം,ശുചീകരണം എന്നീ ജോലികള് ഏറ്റെടുക്കുന്ന താന് ഓമിന് നല്ലൊരു സുഹൃത്തും, സഹൊദരീപുത്രന് ഏറേ പ്രിയങ്കരനായ താന്അങ്കിളും ആയി മാറുകയാണ്. എന്നാല് തന്റെ ഭൂതകാലത്തെ അന്വേഷിക്കുന്നതിനായി താന് പലതരത്തിലും ശ്രമിക്കുന്നു.

താന് പിന്നീട് ഓമിന്റെ ജീവിതത്തിലെ തന്നെ ഒരു ഭാഗമായി മാറുന്നു. ഇനി പൂര്വ്വകാലത്തെ തേടേണ്ടതില്ലെന്നും, തന്റെ ജീവിത പങ്കാളിയായി തുടരാനും ഓം താനിനോട് ആവശ്യപ്പെടുന്നു. എന്നാല് വര്ത്തമാനകാലത്തിലെ താന് തന്നെയാണോ ഭൂതകാലത്തിലെ താന്? ഭൂതകാലം വെളിവായായാല് ഓമിന് താനിനെ ഇതേ പോലെ പ്രണയിക്കുവാന് കഴിയുമോ? തന്റെ ഇന്നത്തെ ജീവിത രീതി തുടരുവാന് താനിന് കഴിയുമോ? എന്നീ ചോദ്യങ്ങളിലൂടെയാണ് ചലച്ചിത്രത്തിന്റെ രണ്ടാം പകുതി കടന്ന് പോകുന്നത്.

"താന്" എന്ന ഓര്മ്മ നഷ്ടപ്പെട്ട യുവാവ് , ഭൂതകാലത്തില് "താനിയ (Tanya)" എന്ന പേരില് ഒരു സ്വവര്ഗരതിക്കാരന് ആയിരുന്നു എന്നത് ഓമിനേ പോലെ തന്നെ, താനിനും ഞെട്ടിക്കുന്ന ഒരു അറിവായിരുന്നു. ശൈശവത്തിലേ മാതാപിതാക്കള് നഷ്ടപ്പെട്ട താന് ഒരു "Queer Commune"ല് ആണ് താന് വളരുന്നത്. സ്വവര്ഗരതിക്കാരുടെ കുത്താടല് വേദിയായ ഒരു Kathoey-ഡാന്സ്ബാറിലെ നര്ത്തകനായിരുന്നു താന് എന്ന താനിയ. അവിടെ അയാള് പലരുടെയും കാമുകിയാണ് . താന്/താനിയ ജൈവശാസ്ത്രപരമായി ഒരു ഹിജഡ ,അല്ലെങ്കില് സ്വവര്ഗരതിക്കാരന് അല്ല. കാരണം ഓര്മ്മ നഷ്ടപ്പെട്ട ചുരുങ്ങിയ ഒരു കാലയളവില് അയാള് ഓമിന്റെ കാമുകനാകുകയും, ഓമുമായി ശാരീരിക ബന്ധത്തില് ഏര്പ്പെടുകയും ചെയ്യുന്നുണ്ട്. പക്ഷേ വളര്ന്ന സാഹചര്യങ്ങളും, അതിനനുസൃതമായി രൂപപ്പെട്ട ശാരീരിക ചലനങ്ങളും അയാളെ ഒറ്റിക്കൊടുക്കുന്നു. Queer Commune Kathoey ഡാന്സ് ബാറില് വെച്ച് താന് പരിചയപ്പെട്ട ഒരാളോട് താനിയക്ക് തീവ്രമായ പ്രണയം തോന്നുകയും, എന്നാല് അയാളുടെ വീട് സന്ദര്ശിച്ചപ്പോള് ഭാര്യയേയും മറ്റും കണ്ട് നിരാശപ്പെട്ട് തിരികേ പോരുന്നേരമാണ് താനിയയെ ഓമിന്റെ കാര് ഇടിച്ച് വിഴ്ത്തുകയും, താനിയ താന് ആയി മാറുകയും ചെയ്യുന്നത്. തന്റെ പൂര്വകാലം തിരിച്ചറിഞ്ഞ താന് അതുമായി സമരസപ്പെടുകയും, നൃത്തവുമായി തൂടരുകയും ചെയ്യുന്നു. എന്നാല് മറുവശത്ത് ഓമിന്റേയും, അവളുടെ സഹോദരീപുത്രന്റേയും ജീവിതം താളം തെറ്റുകയാണ്. തുടര്‍ന്നെന്ത് സംഭവിക്കുന്നു എന്നറിയാന്‍ സിനിമ കാണുക.


മനസ്, ഓര്മ്മ, ജീവിതം എന്നീ ബിംബങ്ങളെ ആസ്പദമാക്കി സരളവും അതേ സമയം സങ്കീര്ണ്ണവും ആയ രീതിയിലാണ് ചിത്രത്തിന്റെ ഒഴുക്ക്. സ്ത്രീപുരുഷ ബന്ധത്തിലെ സമസ്യകള് നര്മ്മം കലര്ന്ന രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. സംഭാഷണം, ചിത്രീകരണം എന്നിവയില് അതിഭാവുകത്വമോ നാടകീയതയോ തീണ്ടാത്തവിധം മനൊഹരമായി അവതരിപ്പിക്കാന് സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
Ananda Everingham ആണ് താന്/താനിയ ആയി അഭിനയിച്ചിരിക്കുന്നത്. സഹജമായ അഭിനയം, ശരീര ഭാഷ, നൃത്തം എന്നിവയാല് ആ കഥാപാത്രത്തെ മൊത്തമായി ഉള്ക്കൊള്ളാന് എവരിംഗാമിന് കഴിഞ്ഞിട്ടുണ്ട്. ഓം ആയി വേഷമിട്ട Chayanan Manomaisantiphap ന്റെ അഭിനയമികവും ശ്രദ്ധേയമാണ്. ബാങ്കോക്ക് ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിലെ "തായ്ലന്റ് പനോരമാ" വിഭാഗത്തില് മി...മൈ സെല്ഫ് സ്ക്രീന് ചെയ്യപ്പെട്ടിരുന്നു. 38-മത് ഇന്റര്നാഷണല് ഫിലിം ഫെസ്റ്റ് ഓഫ് ഇന്ത്യയില് ഇതിന്റെ സംവിധായകന് ആയ Pongpat Wachirabunjong രജതചകോരത്താല് സമ്മാനിതനാകുകയും ചെയ്തു.


ലേഖകന്‍: ദേവദാസ്

8 comments:

കുറുമാന്‍ said...

നല്ല വിവരണം ദേവാ. നന്ദി. പക്ഷെ ബാക്കി അറിയുവാന്‍ ചിത്രം കാണുക! ഇതത്ര പിടിച്ചില്ല. പിന്നെ, ഇറങ്ങുന്ന മലയാളം പടം തന്നെ സമയത്തിന് കിട്ടുന്നില്ല, പിന്നെയല്ലെ അന്യഭാഷാ ചിത്രങ്ങള്‍. ഞാന്‍ ബോങ്കോക്കിലേക്ക് പോവുന്നുണ്ട് എന്തായാലും,അവിടുന്നൊരുകോപ്പി സംഘടിപ്പിക്കട്ടെ:)

നല്ല ഉദ്യമം. തുടരുക. ഫിലിം ഫെസ്റ്റിവലില്‍ കണ്ട ചിത്രങ്ങള്‍ മുഴുവനും പരിചയപെടുത്തുകക്.

G.MANU said...

mashe..
pls continue this kind of posts.
realy informative (print eduthu)

Pramod.KM said...

നന്ദി കുറിപ്പിന്:)

asdfasdf asfdasdf said...

കുറിപ്പ് നന്നായി.
നല്ല ചിത്രങ്ങളൊന്നും ഇവിടെ കാണാന്‍ കിട്ടാറില്ല. ഇങ്ങനെയുള്ള റിവ്യുകള്‍ തന്നെ ശരണം.

absolute_void(); said...

നല്ല വിവരണം. കുട്ടിക്കാലത്ത് കോളാമ്പി മൈക്ക്‌ കെട്ടിവച്ചുവരുന്ന ജീപ്പിന്റെ പുറകെ സിനിമാനോട്ടീസ് പെറുക്കാന്‍ ഓടിയിരുന്ന കാലം അറിയാതെയാണെങ്കിലും മനസ്സിലെത്തി. എത്രയും കൂടുതല്‍ നോട്ടീസ് ശേഖരിക്കുക എന്നതിനല്ലാതെ ആ ഓട്ടത്തിന് വലിയ അര്‍ത്ഥമില്ലായിരുന്നു. എന്നാല്‍ പിന്നീട് പിന്നീട് സിനിമ കാണാന്‍ പ്രേരിപ്പിച്ചത് ഇപ്പോള്‍ ദേവദാസ് പറഞ്ഞതുപോലെ ഉദ്വേഗഭരിതമായി പാതിയില്‍ കഥപറഞ്ഞവസാനിപ്പിക്കുന്ന ആ നോട്ടീസുകളിലെ രീതിയായിരുന്നു. മുഴുവന്‍ കഥയുമറിയാന്‍ സിനിമ കണ്ടേ തീരു. എന്നാലും ഫോട്ടോകോപ്പി സിനിമയ്ക്ക് വച്ച തളാപ്പ് കൊണ്ടു് നല്ല സിനിമകള്‍ക്ക് വെയ്ക്കണമായിരുന്നോ?

ഓ.ടോ: ഈ വേഡ് വേരിഫിക്കേഷന്‍ ഒരു ശല്യമാണ് കേട്ടോ...

Ziya said...

സിനിമ കാണുന്ന പ്രതീതി തന്നെ നിരൂപണത്തിനും. നെറ്റ് വളരെ സ്ലോ ആയതിനാല്‍ മുഴുവന്‍ കാണാന്‍ സാധിച്ചില്ല.

നല്ല ലേഖനം ദേവാ,

ദേവന്റെ ശ്രമം നിരൂപണമെന്നതിലുപരി ഒരുപാടു പേരെ നല്ല ചിത്രങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുക കൂടി ചെയ്യുന്നു.
ആശംസകള്‍!

Kaithamullu said...

ഇത് എവിടെ കിട്ടും, ഒന്ന് കാണണമല്ലോ, ദേവാ!

നല്ല പ്രമേയം, അവതരണവും അഭിനയവും നന്നായിരുന്നെന്ന് ലേഖനം വായിച്ചപ്പോള്‍ മനസ്സിലായി.

നന്ദി, ഇനിയും ഇത്തരം ചിത്രങ്ങളെ പരിചയപ്പെടുത്തുമല്ലൊ.
-സസ്നേഹം

tk sujith said...

നല്ല വിവരണം.ചിത്രം കണ്ടു.ഇതിലെ താനിയ യെ കണ്ടാല്‍ നമ്മുടെ ചാ‍ന്തുപൊട്ട് ഓമനപ്പുഴ രാധാകൃഷ്ണന്‍ രണ്ടുവട്ടം ആത്മഹത്യ ചെയ്യും!