ഛോട്ടാ മുംബൈ : മലയാള ചലച്ചിത്രം
തുടക്കം.
സാന്റിയാഗോ പോലെ ഒരുപാട് ഗലികളില്‍ ജീവിതം ഒഴുകുന്ന മട്ടാഞ്ചേരിയുടെ ഏരിയല്‍ ഷോട്ട്. ഒരു പഴയകെട്ടിടത്തിന്റെ മുകളീല്‍ കൂട്ടംകൂടിയിരിക്കുന്ന കുട്ടികളില്‍ ഒരുവന്റെ കയ്യില്‍ തോക്ക്, ആകാശത്തേക്കവന്‍ നിറയൊഴിക്കുന്നു. ഒറ്റ സീനില്‍ സിനിമയെന്താണെന്ന് പറഞ്ഞു തന്ന അഴകപ്പാ, നവോവകം.
നഗരത്തിന്റെ മോടിക്ക് പുറകെ പാങ്ങില്ലാഞ്ഞിട്ടൂം ഓടിരസിച്ച് തളരുന്ന ജീവിതങ്ങള്‍ എല്ലാ നഗരങ്ങള്‍ക്കു ചുറ്റും കാണും. പുതിയതരം ഫാഷന്‍ വസ്ത്രങ്ങളുടെ പൈറേറ്റഡ് കോപ്പിയണിഞ്ഞ് അന്നന്നത്തെ അന്നത്തിനുള്ള വകയ്ക്കപ്പുറം ( കരിഞ്ചന്ത സിനിമ ടിക്കറ്റ് വില്‍പ്പന, ചില്ലറ അടിപിടി, മയക്കുമരുന്ന് ) ചിന്തിക്കാന്‍ ഇഷ്ടപ്പെടാത്ത ഇവര്‍ക്ക് ജീവിതം അധികം ആലോചിച്ച് തലപുണ്ണാക്കാനുള്ള ഒന്നല്ല. ‘തല’ എന്ന മോഹന്‍ലാല്‍ കഥപാത്രത്തിന്റെ വീട് ജപ്തി ചെയ്ത് ( കടം വാങ്ങിയത്, തലയ്ക്കും കൂട്ടുകാര്‍ക്കും മലേഷ്യയില്‍ ജോലിവാങ്ങിച്ചു തരാമെന്ന് പറഞ്ഞപറ്റിച്ച ഹനീഫയ്ക്ക് കൊടുക്കാന്‍ ) അച്ഛനും പെങ്ങന്മാരും പെരുവഴിയിലായ ദിവസം സങ്കടത്തോടെ തലയും കൂട്ടുകാരും പരിഹാരം കാണാന്‍ പോയ പടക്കം ബഷീറിനെ ( ജഗതി) കാത്തിരിക്കുന്ന സീന്‍. ആരൊടെങ്കിലും പണം കടം വാങ്ങാനായിരിക്കും ബഷീര്‍ പോയിരിക്കുന്നത് എന്നു കരുതിയിരുന്ന എന്റെ മുന്നിലേക്ക് ബഷീര്‍ കഷ്ടപെട്ട് സംഘടിപ്പിച്ച് കൊണ്ടു വരുന്നത് ഒരു കുപ്പിയാണ്. അത് കയ്യില്‍ കിട്ടിയപ്പോള്‍ കടം വീട്ടി വീട് തിരികെ കിട്ടിയ സന്തോഷം തലയ്ക്കും കൂട്ടര്‍ക്കും. ഒരു രാത്രിക്കൊപ്പം അന്നത്തെ പ്രശ്നങ്ങളും അവസാനിക്കുന്നു.
സിറ്റി ഒഫ് ഗോഡ് എന്നൊരു ബ്രസീലിയന്‍ സിനിമയുണ്ട്. സാന്റിയാഗൊയിലെ കുപ്രസിദ്ധ തെരുവ് പോരാട്ടങ്ങളുടെ നേരാവിഷ്കാരം. ‘ഛോട്ടാ മുംബൈ” സിറ്റി ഓഫ് ഗോഡിനെ ഓര്‍മ്മിപ്പിച്ചാണ് തുടങ്ങിയത്. പക്ഷെ അവസാനം വെറുമൊരു തമാശ സിനിമയായി അവസാനിക്കുന്നു. ഈ സിനിമയും വളരെ സീരിയസായി മികച്ച സിനിമയാക്കാനുള്ള എല്ലാ പ്രതിഭയും അന്‍വര്‍ റഷീദിലുണ്ട്. പക്ഷെ വാണിയ വിജയം മുന്നില്‍ കണ്ടുകൊണ്ട് ഇങ്ങനെ ഏടുത്തു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. മികച്ച സാങ്കേതിക തികവോടെ വിനോദം എന്ന നിലയില്‍ സിനിമയെ സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ല എന്നുതോന്നുന്നു.
അഴകപ്പനും ബിജുകുട്ടനും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. കുറേകാലത്തിന് ശേഷം വിരസതയില്ലാത്തെ ഒരു മോഹന്‍ലാല്‍ ചിത്രം കണ്ടു. ടിക്കറ്റ് എടുത്തുതന്ന കുമാരേട്ടനും, പച്ചാളത്തിനും നന്ദി :)
9 comments:
NOT SANTIAGO: I agree with you. Five minutes into the flm I told my friends that the film reminds me of City of God. But the film could have been taken in a better way. The script is very poor. But Anwar Rasheed has great potential. The film was good till the interval. The script and the film lost track in the second-half. By the way, City of God was not shot in Santiago; it was shot in Rio De Janero. Not in Chile, but in Brazil.
"വിരസതയില്ലാത്തെ ഒരു മോഹന്‍ലാല്‍ ചിത്രം "
തുളസി പറഞ്ഞതുപോലെയാണ് എനിക്കും തോന്നിയത്. ഫോര്‍ട്ട് കൊച്ചിയുടെ പിന്നാമ്പുറങ്ങളില്‍ മെനഞ്ഞെടുത്ത ചിത്രം.
തമാശകളില്‍ പൊതിഞ്ഞത്.
മോഹന്‍ലാലിന്റെ പുതിയ മുഖം രസമുണ്ട്.
(ഇങ്ങനെ മോഹന്‍ലാലിനെ കണ്ടിട്ട് ഒത്തിരി നാളായി.)
എന്നുവച്ച് ഇതൊരു ഉദാത്ത സിനിമ എന്നൊന്നും പറയാനുള്ള ചിന്ത എനിക്കില്ല.
ഓപ്പണിങ് ഷോട്ട് കണ്ട് ഞാനും ഞെട്ടി. വൈഡ് ആംഗിളിലെ ഫോര്‍ട്ട് കൊച്ചി ഞാന്‍ ഇങ്ങനെ ആദ്യമായി കാണുകയാണ്.
ഈ സിനിമയെ ചൊല്ലി നടക്കുന്ന ഫാന്‍സ് അസോസിയേഷന്‍ തര്‍ക്കങ്ങള്‍ കാണുന്നു.
വിശകലനങ്ങള്‍ മുന്‍ വീധിയോടെ ആകുമ്പോള്‍ ഉണ്ടാകുന്ന ബഹളങ്ങള്‍ ആണിതൊക്കെ.
മോഹന്‍ലാലും മമ്മൂട്ടിയും നല്ല നടന്മാരാണ്. അവരവരുടെ പ്രത്യേക തലങ്ങളില്‍ അവര്‍ എപ്പോഴും മിടുക്കന്മാര്‍ തന്നെ. പക്ഷെ അവര്‍ക്കുവേണ്ടി പരസ്പരം ബഹളം കൂട്ടുന്നആരാധകരുടെ മിടുക്കുമാത്രം രസിക്കാന്‍ ആകുന്നില്ല.
ഇപോള്‍ ഞാന്‍ കാത്തിരിക്കുന്നത് ഒരു മമ്മൂട്ടിപ്പടത്തിനു വേണ്ടിയാണ്.
അമലിന്റെ ബിഗ് ബി. മമ്മൂട്ടിയ്ക്ക് തകര്‍ക്കാന്‍ അതില്‍ ഒരുപാട് ഉണ്ടാവും (അതൊരു മമ്മൂട്ടിപ്പടം എന്നതിലുപരി അമലിന്റെ പടം ആയിട്ട് കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. രാം ഗോപാല്‍ വര്‍മ്മയുടെ ഫാക്ടറിയില്‍ നിന്നും പഠിച്ചതില്‍ വല്ലതുമൊക്കെ ഇതിലും ഉണ്ടാവും)
ഓ ടോ : പാവം ദിലീപ്. ഇങ്ങനെ പോയാല്‍ മലയാള സിനിമയില്‍ നിന്നു തന്നെ റിട്ടയര്‍മെന്റ് സ്വയം ചോദിച്ചുവാങ്ങും.
സിറ്റി ഓഫ് ഗോഡ് ഒരു സാദാ പടമായിട്ടാണ് എനിക്ക് തോന്നിയത്.
രാം ഗോപാല്‍ വര്‍മ്മയുടെ വലിയ ചേട്ടന്‍ എടുത്ത പടം കണക്ക്.
കാണുന്ന എല്ലാവരുടേം കൈയ്യില്‍ തോക്ക്..വെടിയോട് വെടി..പച്ചത്തെറി.
പിന്നെ കണ്ടോണ്ടിരിക്കാം. ആസ്വദിക്കാം വയലന്‍സിന്റെ ആ ഒരു ഭംഗി, മരണത്തിന്റെ ആ ഒരു ഞെട്ടല്‍.
തുളസീ...ദി അസാസിനേഷന്‍ ഓഫ് റിച്ചാര്‍ഡ് നിക്സണ്‍.
ഷോന്‍ പെന്‍..തകര്‍പ്പന്‍ അഭിനയം! എനിക്ക്ക് ഭയങ്കരായി അങ്ങ് പിടിച്ചു പോയി. അധികം ഫെയ്മസാവാത്ത മൂവിയാണ്. പറ്റുമെങ്കില്‍ കാണണം.
ഛോട്ടാ മുംബൈ ല്ലേ? എന്നേലും കാണണം...
തുളസി,
അന്‍വര്‍ റഷീദിന്റെയായാലും, ലാല്‍ ജോസിന്റെ ആയാലും, ബ്ലേസ്സിയുടെ ആയാലും അതൊക്കെ ഒരു ബിസിനസ് പ്രൊജെക്റ്റ് ആണ്. ഇത്ര കോടി മുടക്കിയാല്‍ എത്ര കോടി തിരിച്ചു കിട്ടും...
അവിടെ എല്ലാം മനസിലാക്കണം.
-സങ്കുചിതന്‍
വിലകുടി, തെറ്റ് കാണിച്ചു തന്നതിന് നന്ദി.
‘സിറ്റി ഓഫ് ഗോഡ് ‘ പെന്റാ മേനകയില്‍ നിന്നും കിട്ടിയ സബ് ടൈറ്റില്‍ ഇല്ലാത്ത പൈറേറ്റഡ് ഡിവിഡി യില്‍കണ്ടതാണ്.പൈറസികൊണ്ട് ഒരു ഗുണമുണ്ടായിരുന്നു,വെറും നൂറു രൂപയ്ക്ക് മൂന്ന് ലോക ക്ലാസിക് സിനിമവരെ കാണാനുള്ള അവസരം.ഋഷിരാജ് സിങ്ങ് ഷൈന്‍ ചെയ്ത് ചെയ്ത് ഇപ്പോള്‍ ഒറിജിനല്‍ പോലും എവിറ്റേയും കിട്ടാനില്ല.ഇത് കുറച്ച് കടന്ന കൈയ്യായിപോയില്ലേ?
കുമാറേട്ടാ, അമലിന്റെ സിനിമയ്ക്ക് വേണ്ടി ഞാനും കാത്തിരിക്കുന്നു.അമല്‍ നീരദ്,അന്‍വര്‍ റഷീദ്, വിനോദ് വിജയന്‍ തുറ്റങ്ങിയവര്‍ മഹാരാജാസ് കോളേജില്‍ ഒന്നിച്ച് പഠിച്ചവരാണ്.
അരവിന്ദേ, ഇത് രണ്ടാമത്തെ പ്രാവശ്യമാണ് എന്റെ ഫേവേറേറ്റ് സിനിമയെ ‘സാധാരണ‘ പടമാക്കിക്കളയുന്നത് ( ആദ്യം ‘മോട്ടോര്‍ സൈക്കിള്‍ ഡയറീസ് )ഡൊണ്ട് ടു :)
ഷീന്‍ പെന്‍, ‘യു ടേണും’, മിസ്റ്റിക് റിവര്‍ ,വി ആര്‍ നോ ഏഞ്ചത്സ് ഒക്കെ ഇഷ്ടപെട്ട സിനിമകളാണ്.ഇതും ഞാന്‍ കണ്ടിട്ടുണ്ടെന്നാണ് തോന്നുന്നത്.ഒരു മാനസീക/വേവലാതി ക്യാറക്റ്റ്ര് അല്ലേ?
സങ്കുചിതാ,
ഒരു സംവിധായകന്‍ എന്ന നിലയില്‍ അന്‍വര്‍ റഷീദിന്റെ റേഞ്ച് ഇവര്‍ക്കൊക്കെ മുകളിലാണ് എന്നെനിക്കു തോന്നുന്നു.കോമേഷ്യല്‍ ചുറ്റുവട്ടങ്ങളില്‍ നിന്നും കുതറിമാറി ഒരു നല്ല സിനിമ അന്‍വറില്‍ നിന്നും എന്നെങ്കിലും സംഭവിക്കും എന്നു പ്രതീക്ഷിക്കാം .
Thulasi, I just mentioned; that is it. Even I saw a pirated version, but with subtitles. Always make sure you have a subtitled version. The script is brilliant. It is as good as the picturisation. So, please watch a subtitled version. It makes such a big difference.
THEN, regarding City of God, it is a classic film. I don’t agree with Aravind. In fact, the picturisation of violence is what made the film different and classic. I can never forget the shots where the small Lil Dice showering bullets into that couples in that motel. A psychopath was born in that five minutes. That was amazing. The kid’s eyes were sparkling with violence. And the accompanying dialogues justify his actions. The way of narration, in a very different way, and in a flashback mode, was also stunning. And amid that pool of violence, a world-famous photographer was born. That also shows talent can come from anywhere. For me, City of God is one of the best. One can’t dump it as just another violent, underworld movie. It is much beyond that, Aravind.
THULASI, please don’t compare Blessy with Anwar. I can’t agree when you say Anwar is talented than Blessy. Anwar is of course talented, but Blessy is a class filmmaker. One can’t compare as both of them belong to different genre. If one compares, then Blessy is way ahead.
Pinney ningal paranja RGV FACTORIYIL NINNUM ondaakkan poovunna AMAL NEERAD BIG B adicheduthekkunnathu 'FOUR BROTHERS' enna padathil ninnaanu.
Oru valyamma naalu peerey adopt cheyyunnu. Valyamma oru durooha sahacharyathil kolla pedunnu. Naadu vitta mootha makan thirichennu, ellavarum othu koodi prathikaarathinu sremikkunnu. Valyammaey konnavarey kollunnu. Padam theernnu.
Mammunni aanu naadu vittu pooya BOBBY (from Four Brothers), Manoj K Jayan repeating ANDREA, and other two are doing the same role from Four Brothers.
DIalouge varey same aanu. Trailoril keetta Mammunniyude dialouge..... KOCHI Pazhaya kochi allennu ariyaam, pakshe Bilaal ippolum pazhaya Bilaal thanney aanu. Dialouge in Four Brothers is following "I know Detroit is not the same Detroit but Bobby is the same Bobby"
Even the camera works are exactly same as FOUR BROTHERS. Mammunni shot gun pidichoondu nadannu varunna scene, cock cheyyunna scene ellam ellam exactly same as in FOUR BROTHERS.
വിന്‍സ്.
ഈ ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ കേട്ടിരുന്നു, ഇതൊരു ഹോളിവുഡ് ചിത്രത്തില്‍ നിന്നും കടം കൊണ്ടത് എന്ന്. ആ ചിത്രം 4 ബ്രദേര്‍സ് ആയിരുന്നു എന്നും അറിയാം.
അത് അറിഞ്ഞുകൊണ്ടുത്തന്നെയാണ് പ്രതീക്ഷിച്ചിരിക്കുന്നത്.
ഈ നാടും മറുനാടും കണ്ട ഷോലെ വീണ്ടും വരുന്നു, രാംഗോപാല്‍ വര്‍മ്മയുടെ ഷോലെ ആയിട്ട്. അപ്പോഴും അത് അറിഞ്ഞിട്ടുതന്നെ നമ്മള്‍ കാത്തിരിക്കുന്നില്ലേ? അതുപോലെ തന്നെ!
അമലിന്റെ വക എന്തെങ്കിലും പുതുമ മലയാള സിനിമയ്ക്കു കിട്ടുമോ എന്നു നോക്കാം. അത്രേയുള്ളു.
ഹോളീവുഡ് പടങ്ങള്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വരുന്നത് ഇത് ആദ്യമല്ല.
നോക്കാം. കൊള്ളാമെങ്കില്‍ കൊള്ളാം എന്നു പറയാം ഇല്ലെങ്കില്‍ തള്ളിക്കളയാം നമുക്ക്. പക്ഷെ അതിനുമുന്‍പ് വിധിവായിക്കാതിരിക്കാം.
Post a Comment