സംവിധാനം : ഷാജി കൈലാസ്
രചന : ജോയ് പള്ളാശ്ശേരി
ഛായഗ്രഹണം : സന് ജ്ജിവ് ശങ്കര്‍
എഡിറ്റിഗ് : ഡോണ്‍ മാക്സ്
അഭിനയേതാക്കള്‍ : ദിലീപ് ,ലാല്‍ ഗോപിക
സിനിമ ഒരു സംവിധായകന്റെ കലയാണ് എന്നാണ് പറയാറ്. എന്നാല്‍ നല്ല ഒരു സംവിധായകനോ പ്രതിഭാ സമ്പന്നരായ ഒരു പറ്റം സാങ്കേതിക പ്രവര്‍ത്തകര്‍ക്കോ മികച്ച പരസ്യ പ്രചരണങ്ങള്‍ക്കോ ഒന്നും ഒരു ദുര്‍ബലനായ നടനേ വച്ച് ഒരു ചിത്രം വിജയിപ്പിക്കാന്‍ കഴിയില്ലാ എന്നതിന് തെളിവാണ് ദി ഡോണ്‍.
ദിലീപ് എന്ന നടന്റെ കരിയറിലേ ഒരു പരീക്ഷണ ചിത്രമായിരുന്നു ഡോണ്‍ . ഷാജി കൈലാസ് എന്ന സംവിധായകന് ദിലീപ് എന്ന നടനേ over estimate ചെയ്തതാണ് ഈ ചിത്രത്തിന്റെ യഥാര്‍ത്ത പ്രശ്നം. എന്നാല്‍ ചിത്രം വികസ്സിക്കുന്നതിനനുസ്സരിച്ച് ദിലീപിന്റെ പരിമിതികള്‍ പുറത്തു വന്നു തുടങ്ങും.
ദിലീപിന്റെ സ്ഥാനത്ത് പൃഥ്വി രാജയിരുന്നു എങ്കില്‍ ഈ ചിത്രത്തിന് ഒരു വന്‍ തകര്‍ച്ച ഒഴിവാക്കാമയിരുന്നു. എന്നാല്‍ തുമ്പിയേക്കൊണ്ട് കല്ലെറ്റുപ്പിക്കാനാണ് ഷാജി നോക്കിയത്. ദിലീപിന് ഷാജിയുടേ ഒരു ആക്ഷന്‍ ഹീറോയാകാന്‍ തക്കവിധം പാങ്ങില്ലാ എന്ന് ഈ ചിത്രം അടിവരയിടുന്നു. ജോഷിയേപ്പൊലുള്ളവര്‍ ദിലീപിനെ വച്ച് ആക്ഷന്‍ പടം എടുത്തിട്ടുണ്ടല്ലോ എന്നത് ഒരു ചോദ്യം ഉയര്‍ന്നേക്കം. എന്നാല്‍ ജോഷി ദിലീപിന്റെ പരിമിതികള്‍ മനസ്സിലക്കിയപ്പോള്‍ ഷാജി അതു ചെയ്തില്ലാ.
സര്‍ക്കാര്‍, ഒന്നാമന് റണ്‍ വേ തുടങ്ങിയ സിനിമകളില്‍ നിന്ന് മുറിച്ചെടുത്ത വളരേ ദുര്‍ബലമായ ഒരു തിരക്കഥ പക്ഷേ ഷാജിയും സണ്‍ജീവ് ശങ്കറും ഡോണ്മാക്സും കൂടി ഈ പരിമിതിയേ അത്ഭുതകരമായി തരണം ചെയ്തപ്പോഴും ദിലീപിന്റെ പരിമിതിയില്‍ തട്ടി നില്‍ക്കാനായിരുന്ന് ഈ ചിത്രത്തിന്റെ വിധി.
എല്ലാ സാങ്കേതിക പ്രവര്‍ത്തകരും ഒന്നിനൊന്ന് കഷ്ടപ്പെട്ടിണ്ട് ഈ സിനിമക്കു വേണ്ടി. അഭിനയേതാക്കളില്‍ ലാല്‍ മികവു പുലര്‍ത്തി എന്നത് ശ്രദ്ധെയമാണ്. പതിവ് ക്ലീഷേകളില്‍ നിന്ന് ഒരു മോചനമായിരുന്നു ലാലിന്റെ ഈ വേഷം. മറ്റുള്ളവര്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാനില്ലാ എന്നതാണ് സത്യം. എല്ലാ ഭാരവും സാങ്കേതിക പ്രവര്‍ത്തകര്‍ ഏറ്റെടുത്തപോലേയാണ് തോന്നുക.
കഥയേക്കുറിച്ചോന്നും പറയേണ്ടതില്ല. അതിലൊന്നും ഒരു പുതമയും ഇല്ല. പിന്നെ അവതരണം അതു മാത്രമാണ് ഈ ചിത്രത്തിന്റെ + പോയന്റെ. പിന്നേ മമ്മൂട്ടി മോഹന്‍ലാല്‍ സുരേഷ് ഗോപി പോലുള്ള നടന്മാര് എന്തുകൊണ്ട് പ്രസ്ക്തമാകുന്നു എന്ന് ഈ ചിത്രം കാണുമ്പോള്‍ മനസ്സിലാകും.
എന്റെ റേറ്റിഗ് 1.5/5
7 comments:
സിനിമ ഒരു സംവിധായകന്റെ കലയാണ് എന്നാണ് പറയാറ്. എന്നാല്‍ നല്ല ഒരു സംവിധായകനോ പ്രതിഭാ സമ്പന്നരായ ഒരു പറ്റം സാങ്കേതിക പ്രവര്‍ത്തകര്‍ക്കോ മികച്ച പരസ്യ പ്രചരണങ്ങള്‍ക്കോ ഒന്നും ഒരു ദുര്‍ബലനായ നടനേ വച്ച് ഒരു ചിത്രം വിജയിപ്പിക്കാന്‍ കഴിയില്ലാ എന്നതിന് തെളിവാണ് ദി ഡോണ്‍.
ഡോണ്‍ റേറ്റിംങ് വെച്ചു നോക്കിയാല്‍ ഒരൊന്നരചിത്രമാണെന്നാണോ ചുരുക്കം?
മോഹന്‍ലാലിനെക്കൊണ്ട് ഒരു കാലഘട്ടത്തില്‍ ചെയ്യിച്ച ചില അതിമാനുഷികചിത്രങ്ങളെ ഓര്‍മ്മിപ്പിക്കും വിധം ദിലീപിനെ വച്ച് ചെയ്ത് വളരെ ദയനീയമായിത്തീര്ന്ന ഒരു ചിത്രം....
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുക എന്ന പ്രയോഗം തന്നെ ശരി.
ദിലീപിന് തമാശയേ വഴങ്ങൂ.
പൃത്ഥിരാജ് നന്നായ സിനിമകളൊന്നും ഇതുവരെ കണ്ടിട്ടില്ല. ശബ്ദത്തിന് കണ്ട്രോളില്ല. ദുഖമൊക്കെ അഭിനയിക്കുന്നത് കണ്ടാല്‍ കാലുമടക്കി ഒരു തേമ്പ് വച്ചുകൊടുക്കാന്‍ തോന്നും.
അതെ. ഇവന്മാരുടെ ഒക്കെ സൂപ്പര്‍സ്റ്റാറാകാനുള്ള ശ്രമം കാന്ണുമ്പോളാണ് ലാലിന്റേയും മമ്മൂട്ടിയുടേയും വില അറിയുന്നത്.
ഹിന്ദിയിലെ ഡോണ്‍ ഇനി എങ്ങനാണാവോ? പാട്ട് കൊള്ളാം.
തുള്‍സി..ഉറപ്പാണോ?
ഫര്ഹാന് അക്തറാണ് സംവിധാനം..അങ്ങേരുടെ സിനിമകള്‍ ഒന്നും അത്ര മോശായിട്ടില്ല ഇതു വരെ. എനിക്ക് ഇത്തിരി പ്രതീക്ഷയുണ്ട്. ഷാരൂഖ് ആണെന്ന ഒരു കുഴപ്പമേയുള്ളു. “കാങ്കി“ലെ ‘പ്രകടനം’ കണ്ടതിന്റെ അരിശം ഇതു വരെ തീര്‍ന്നില്ല.വീട്ടിലിരുന്നൂടെ മൂപ്പര്‍ക്ക്? സൈഫ് അലിയോ അക്ഷയ് ഖന്നയോ മറ്റോ മത്യാരുന്നു.
ചാന്തുപൊട്ടു നടനെപിടിച്ച് ഡോണാക്കിയ ഷാജിയുടെ ബുദ്ധിയെ സമ്മതിക്കണം..ഷാജിയുടേയും ജോഷിയുടെയും റേഞ്ച് വേറെയാ. ജോഷി ലയണ്‍ ചെയ്തപ്പോ അതില്‍ വലിയ ആക്ഷന്‍ രംഗങ്ങളോ,തട്ടുപൊളിപ്പന്‍ ഡയലോഗോ നല്‍കാതെ മൊത്തത്തില്‍ എല്ലാവരേം ഉള്‍പ്പെടുത്തിയുള്ള ഒരു രീതിയാണ്` ബുദ്ധിപൂര്‍വ്വം ചെയ്തത്. മിമിക്രിക്കരനായ ദിലീപിന്റെ മറ്റൊരു മിമിക്രിയായി കണക്കാക്കാം, പടം വിജയിക്കണമെങ്കില്‍ ഡോണ്‍ എന്ന വാക്കിന്റെ അര്‍ത്ഥമറിയണം, പത്രത്താളുകളിലും ടി.വി വാര്‍ത്തകളിലും വായിച്ചും കട്ടും അറിഞ്ഞ ഡോണല്ല. രണ്‍ജിപണിക്കരുടെ ഡോണ്‍,ടി ദാമോദരന്റെ ഡോണ്‍. അതിനു ഡോണെന്ന കഥപാത്രത്തെ അവതരിപ്പിക്കാനുള്ള കെല്‍പ്പുണ്ടാകണം ആരോഗ്യമുണ്ടാകണം ആണത്തം ഉണ്ടാകണം.എന്നൊക്കെ ഷാജിയോടെ പ്രേക്ഷകര്‍ പറയുന്നുണ്ടാകും. ഇനിയെങ്കിലും ഈ കഥാപാത്രത്തെപ്പോലുള്ളവക്ക് താരത്തെ തിരഞ്ഞെടുക്കുമ്പോ ഇത്തിരി ആണത്തവും കരുത്തുമുള്ളവരെ എടുക്കുക.സൂപ്പര്‍താരങ്ങള്‍ക്കൊപ്പം പുതു തലമുറയിലെ പൃഥിരാജിനെ എന്തുകൊണ്ട് ഷാജി പരിഗണിക്കുന്നില്ല?
ദിലീപിന് അവനാനേക്കൊണ്ട് "പറ്റുന്ന" പണിചെയ്തു സ്വന്തം പടം വിജയിപ്പിച്ചും മറ്റുള്ളവരെ......കഴിഞ്ഞുകൂട്യാപോരെ ഭാക്കി പറയാതെ തന്നെ എല്ലാവര്ക്കും അറിയാലോ?
ഞാന്‍ താങ്കളുടെ നിരീക്ഷണങ്ങളോട് യോജിക്കുന്നു.
Post a Comment