കഥ, തിരക്കഥ: അല്‍ഫോണ്‍സ് പുത്തരന്‍
സംഭാഷണം: മൊഹ് സിന്‍ കാസിം
സംവിധാനം: അല്‍ഫോണ്‍സ് പുത്തരന്‍
നേരം രണ്ട് തരത്തിലുണ്ട്. നല്ല നേരം, ചീത്ത നേരം. ചീത്ത നേരമാണെങ്കില്‍ രാജാവും പിച്ചക്കാരനാകും. നല്ല നേരമാണെങ്കില്‍ തിരിച്ചും.
ഇതില്‍ ഒരു ചീത്ത നേരത്ത് നായകണ്റ്റെ ജീവിതത്തില്‍ സംഭവിക്കുന്ന കുറേ പ്രശ്നങ്ങളും അതില്‍ ഭാഗഭാക്കാകുന്ന സുഹൃത്തുക്കളും മറ്റ് കഥാപാത്രങ്ങളും.
പിന്നീട് നല്ല നേരം വരുമ്പോള്‍ എല്ലാ പ്രശ്നങ്ങളും ഒന്നൊന്നായി പരിഹരിക്കപ്പെട്ടുകൊണ്ട് തെളിയുന്നതും വളരെ ഭംഗിയായി അവതരിപ്പിക്കാനായി എന്നതാണ് ഈ ചിത്രത്തിണ്റ്റെ പ്രത്യേകത.
ഇടയില്‍ വല്ലാതെ ബോറടി സൃഷ്ടിക്കാന്‍ ഈ ചിത്രത്തിന് സാധിക്കുന്നുണ്ടെങ്കിലും ബാക്ക് ഗ്രൌണ്ട് മ്യൂസിക്കും 'പിസ്ത' ഗാനവും ആ കുറവ് ഒരു പരിധിവരെ പരിഹരിക്കുന്നതും കാണാം.
നിവിന്‍ പോളിയും നസ്രിയയും മികച്ച അഭിനയം കാഴ്ച വെച്ചു.
മറ്റ് വേഷങ്ങളില്‍ വന്ന പുതുമുഖ കഥാപാത്രങ്ങളെല്ലാം അവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.
മനോജ് കെ ജയനും ഷമ്മി തിലകനും 'പുതുമയില്ലാത്ത ചിത്രം' എന്ന തലക്കെട്ടിനെ അന്വര്‍ത്ഥമാക്കും വിധം അഭിനയിച്ചു.
ചെറിയൊരു കഥയെ ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ രസകരമായി കൊണ്ടുപോയി ഒടുവില്‍ ഇവരെയെല്ലാം ബന്ധിപ്പിച്ച് ഒരു പരിഹാരക്രിയയില്‍ എത്തിക്കുന്നത് ഒരു നല്ല അനുഭവമായിരുന്നു.
Rating : 5.5 / 10
2 comments:
നേരം കൊള്ളാം.
പുതുമുഖതാരചിത്രങ്ങൾ ഇപ്പോൾ വിജയിക്കുന്നുണ്ട് എന്നുള്ളത് നല്ല ട്രെൻഡ് ആണ്
Post a Comment