Sunday, May 06, 2012

ഡയമണ്ട്‌ നെക്ക്‌ ലേസ്‌ (Diamond Necklace)


കഥ, തിരക്കഥ, സംഭാഷണം: ഇക്ബാല്‍ കുറ്റിപ്പുറം
സംവിധാനം: ലാല്‍ ജോസ്‌
നിര്‍മ്മാണം: ലാല്‍ ജോസ്‌

ദുബായില്‍ ജീവിതം ആഘോഷിച്ച്‌ ജീവിക്കുന്ന ഒരു യുവ ഡോക്ടര്‍. ഇദ്ദേഹത്തിന്‌ ജീവിതത്തില്‍ ഉണ്ടാകുന്ന മൂന്ന്‌ സ്ത്രീകളുമായുള്ള ബന്ധവും അതിന്നിടയില്‍ നടക്കുന്ന സംഭവങ്ങളുമാണ്‌ ഈ സിനിമ വിവരിക്കുന്നത്‌.

ഡോക്ടറുടെ ജീവിതത്തിലേയ്ക്ക്‌ ഹോസ്പിറ്റലിലെ നഴ്സായി എത്തുന്ന ഒരു തമിഴ്‌ പെണ്‍കുട്ടിയായി ഗൌതമി നായര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നു. തുടക്കത്തില്‍ വളരെ ഭയപ്പാടോടെ ഈ ഡോക്ടറോട്‌ സംസാരിക്കുന്ന ഈ പെണ്‍കുട്ടി അധികം മിനിട്ടുകള്‍ കഴിയുന്നതിനുമുന്‍പ്‌ തന്നെ ഡോക്ടറുടെ മേല്‍ ആധിപത്യം നേടിയെടുത്തത്‌ ഒട്ടും തന്നെ വിശ്വസനീയമായ തരത്തിലായിരുന്നില്ല. ഈ ഡോക്ടര്‍ വെറുമൊരു കോമാളിയായി മാറുന്നതും സംവിധായകണ്റ്റെ പരാജയം തന്നെ. പക്ഷേ, ഗൌതമി നായര്‍ തണ്റ്റെ കഥാപാത്രത്തെ ഗംഭീരമാക്കി.

ഈ ഡോക്ടറുടെ ജീവിതത്തിലേയ്ക്ക്‌ ഡയമണ്ടുമായി കടന്നുവരുന്ന മറ്റൊരു സ്ത്രീയായി സംവ്ര്‌ത സുനില്‍ വേഷമിടുന്നു. അസുഖത്തിണ്റ്റെ തീവ്രതയും വേദനയും പ്രേക്ഷകരിലേയ്ക്കെത്തിക്കുന്നതില്‍ ഈ നടി വിജയിച്ചുവെങ്കിലും ആ കഥാപാത്രം നേരിടുന്ന മാനസിക സമ്മര്‍ദ്ദവും കുറ്റബോധവും എത്ര കരഞ്ഞിട്ടും ഒരു തരിമ്പും പ്രേക്ഷകരിലേയ്ക്ക്‌ എത്തിയതുമില്ല എന്നത്‌ കഥപറച്ചിലിണ്റ്റെ ന്യൂനതയായി.

ഈ ഡോക്ടറുടെ ഭാര്യയായി വേഷമിട്ട പുതുമുഖം അനുശ്രീ, വളരെ ഭംഗിയായി തണ്റ്റെ വേഷം കൈകാര്യം ചെയ്തു. നിഷ്കളങ്കതയും അബദ്ധങ്ങളും വളരെ സ്വാഭാവികമായിതന്നെ പ്രേക്ഷകരിലേയ്ക്‌ എത്തി എന്ന്‌ തന്നെ പറയാം. ഈ നടി നല്ലൊരു അഭിനന്ദനം അര്‍ഹിക്കുന്നു.

ശ്രീനിവാസന്‍ പ്രേക്ഷകര്‍ കുറേ കണ്ടുമടുത്ത അതേ രൂപത്തിലും ഭാവത്തിലും അവതരിച്ചതിനാല്‍ നന്നായെന്നും മോശമായെന്നും പറയേണ്ടതില്ല.
മണിയന്‍ പിള്ള രാജുവും കൈലേഷും തങ്ങളുടെ ഭാഗം മോശമാക്കാതെ ചെയ്തു.
അധികസമയം ഇല്ലെങ്കിലും ശിവജി ഗുരുവായൂരിണ്റ്റെ ഭാര്യാപിതാവും, സുകുമാരിയുടെ മോഡേര്‍ണ്‍ അമ്മൂമ്മയും ഗംഭീരമായി.

സീനിയര്‍ ഡോക്ടറായി വേഷമിട്ട രോഹിണി തണ്റ്റെ കഥാപാത്രത്തോട്‌ നീതി പുലര്‍ത്തി.

ഫഹദ്‌ ഫാസിലിണ്റ്റെ ഡോക്ടര്‍ പൂര്‍ണ്ണമായും പ്രേക്ഷകമനസ്സ്‌ കയ്യടക്കിയില്ല എന്നത്‌ സംവിധായകണ്റ്റെയും തിരക്കഥാകൃത്തിണ്റ്റെയു പരാജയമാണ്‌. കാരണം, ഈ കഥാപാത്രത്തിണ്റ്റെ മാനസികസംഘട്ടനങ്ങളും കുറ്റബോധവും പശ്ചാത്താപവുമൊന്നും ഒട്ടും തന്നെ പ്രേക്ഷകരുടെ മനസ്സില്‍ തൊട്ടില്ല. കരഞ്ഞ്‌ കാണിച്ചിട്ടൊന്നും മനസ്സിനെ സ്പര്‍ശിക്കാന്‍ കഴിയില്ല എന്ന്‌ ഇവര്‍ മനസ്സിലാക്കിയാല്‍ നന്ന്‌.

രസകരമായ ചില സംഭാഷണശകലങ്ങളും മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തിലുണ്ടെങ്കിലും നല്ലൊരു കഥയെ ഒട്ടും വേഗതയോ താല്‍പര്യമോ ജനിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കാനായില്ല എന്നതാകുന്നു ഈ സിനിമയുടെ പ്രധാന ന്യൂനത. ഈ മെല്ലെപ്പോക്കും ബോറടിയും വര്‍ദ്ധിപ്പിക്കാനായി ഒരു ഗാനരംഗം കൂടി പ്രധാന പങ്ക്‌ വഹിച്ചു.

രണ്ടര മണിക്കൂറിലധികമുള്ള ഈ സിനിമയെ ഒരു പക്ഷേ രണ്ട്‌ മണിക്കൂറില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ കഥ കുറച്ച്‌ കൂടി താല്‍പര്യജനകമായി മാറുമായിരുന്നു എന്ന്‌ തോന്നുന്നു.

 Rating : 5 /10

4 comments:

സൂര്യോദയം said...

നല്ലൊരു കഥയെ ഒട്ടും വേഗതയോ താല്‍പര്യമോ ജനിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കാനായില്ല എന്നതാകുന്നു ഈ സിനിമയുടെ പ്രധാന ന്യൂനത.

രണ്ടര മണിക്കൂറിലധികമുള്ള ഈ സിനിമയെ ഒരു പക്ഷേ രണ്ട്‌ മണിക്കൂറില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ കഥ കുറച്ച്‌ കൂടി താല്‍പര്യജനകമായി മാറുമായിരുന്നു എന്ന്‌ തോന്നുന്നു.

വിശ്വസ്തന്‍ (Viswasthan) said...

ലാല്‍ ജോസും മാറുകയാണ് .
ഈ മാറ്റം അധികമായാല്‍ ,ലാല്‍ ജോസിന്റെ പടങ്ങള്‍ക്ക് പഴയ മാറ്റില്ലതാകും.
അടിസ്ഥാനം ഇളകിയാല്‍ പിന്നെ പണിത് ഉയര്‍ത്തുന്നതൊന്നും നില നില്‍ക്കില്ലല്ലോ .

പരസ്യങ്ങള്‍ കാണിക്കുക എന്ന ജോലി ചാനലുകള്‍ നന്നായി ചെയുന്നുണ്ട് .
അതില്ലാതെ പടം കാണാനാണ് തിയറ്ററില്‍ വരുന്നത് .
അപ്പൊ സിനിമയിലും മുഴുവന്‍ പരസ്യമാണെങ്കിലോ?

കഥയില്‍ ചോദ്യം ഇല്ല എന്ന് ഇടയ്ക്കിടയ്ക്ക് മനസ്സില്‍ പറഞ്ഞാല്‍ ,കണ്ടിരിക്കാം .

MUHAMMED FAYIZ said...

good reviewing...like it

Thoma said...

excellent review...