Sunday, June 19, 2011

രതിനിര്‍വ്വേദം (Rathinirvedam)



കഥ, തിരക്കഥ, സംഭാഷണം: പി. പത്മരാജന്‍
സംവിധാനം: ടി. കെ. രാജീവ്‌ കുമാര്‍
നിര്‍മ്മാണം: മേനക സുരേഷ്‌ കുമാര്‍

മഹാരഥന്‍മാരായ ഭരതന്‍ പത്മരാജന്‍ കൂട്ടുകെട്ടില്‍ നിന്നുണ്ടായ ഒറിജിനല്‍ ചിത്രം കണ്ടിട്ടില്ലാത്തതിനാല്‍ യാതൊരു മുന്‍ വിധിയുമില്ലാതെ ഈ ചിത്രം കാണാന്‍ സാധിച്ചു.

ഒരു കൌമാരക്കാരന്‌ തന്നെക്കാള്‍ മുതിര്‍ന്നതെങ്കിലും കൂടുതല്‍ അടുത്തിടപഴകാന്‍ അവസരം കിട്ടുന്ന ഒരു സ്ത്രീയില്‍ തോന്നുന്ന കാമഭാവനകളും മോഹങ്ങളും പപ്പു എന്ന കഥാപാത്രത്തിലൂടെ ഈ ചിത്രം വരച്ചുകാട്ടുന്നു.

തന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞ പയ്യനുമായി നല്ല സൌഹൃദം പങ്കിടുകയും ആ സൌഹൃദം മറ്റൊരു തലത്തിലേയ്ക്ക്‌ എത്തുന്നത്‌ ശ്രദ്ധിക്കുമ്പോള്‍ അതിനെ നിരുത്സാഹപ്പെടുത്താല്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒടുവില്‍ അനുകൂല സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ മനസ്സിണ്റ്റെ നിയന്ത്രണം നഷ്ടപ്പെട്ട്‌ കാമവികാരത്തിന്‌ കീഴടങ്ങുകയും ചെയ്യുന്ന രതിച്ചേച്ചിയാണ്‌ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ഘടകം.

ഈ ചിത്രത്തിലെ ഗാനങ്ങള്‍ വളരെ നന്നായിരുന്നു.

തുടക്കം മുതല്‍ മിക്ക കഥാപാത്രങ്ങളുടേയും സംസാരത്തില്‍ നാടകീയത വലരെ പ്രകടമായിരുന്നു. ചിത്രത്തിണ്റ്റെ കഥ സംഭവിക്കുന്നത്‌ 1978 കാലഘട്ടമാണെന്നതുകൊണ്ട്‌ അന്ന് കാലത്ത്‌ ആളുകള്‍ നാടകീയമായാണ്‌ സംസാരിച്ചിരുന്നത്‌ എന്ന് ഉദ്ദേശിച്ചിട്ടുണ്ടോ ആവോ...

ശ്രീജിത്ത്‌ വിജയ്‌ പപ്പുവിനെ ഒരുവിധം നന്നായി തന്നെ പ്രതിഫലിപ്പിച്ചു എന്ന് പറയാം. രതിച്ചേച്ചിയായി ശ്വേതാമേനോനും നല്ല പ്രകടനം കാഴ്ചവച്ചു. രതിച്ചേച്ചിയുടെ അമ്മയായി കെ.പി.എസ്‌.സി. ലളിതയും അമ്മാവനായി മണിയന്‍ പിള്ള രാജുവും ശ്രദ്ധേയമായി.

ശ്രീ. പത്മരാജനോടുള്ള ആദരവ്‌ വച്ചുകൊണ്ട്‌ തന്നെ പറയട്ടെ, ഈ ഒരു സിനിമയുടെ കഥയും തിരക്കഥയും എന്താണ്‌ ഇത്ര ശ്രേഷ്ഠമായത്‌ എന്ന് മനസ്സിലാവായ്കയുണ്ട്‌. ചെറിയ ചെറിയ ശരീരഭാഗപ്രദര്‍ശങ്ങനളും എത്തിനോക്കലുകളും വഴി പ്രേക്ഷകരുടെ കാമവികാരത്തെ ഉണര്‍ത്താന്‍ ശ്രമിക്കുന്നു എന്നതാണ്‌ ഇതിലെ പ്രധാന അജണ്ട. പല കാര്യങ്ങളേയും പ്രതീകാത്മകമായും കാണിക്കുന്നു എന്ന ഒരു 'കല' ഉപയോഗിച്ചിട്ടുണ്ടെന്നത്‌ വിസ്മരിക്കുന്നില്ല. മറ്റ്‌ 'A' വിഭാഗം ചിത്രങ്ങളിലും കുറച്ച്‌ ലോജിക്കലായ കഥയും കുറച്ച്‌ പ്രതീകാത്മകതകളും ഉള്‍പ്പെടുത്തിയാല്‍ ഈ ചിത്രത്തില്‍ നിന്ന് അധികം വിഭിന്നമാകുമെന്നൊന്നും തോന്നുന്നില്ല.

അവസാന രംഗങ്ങളിലൊഴികെ ഒരു സീനിലും രതിച്ചേച്ചി പ്രേക്ഷകരുടെ ഹൃദയത്തില്‍ കാമം വിതറുകയോ കുളിര്‌ കോരിയിടുകയോ ചെയ്തതായി തോന്നിയില്ല. സിനിമ കഴിഞ്ഞിറങ്ങിയ ചില പിള്ളേരുടെ കമണ്റ്റ്‌ തന്നെ സാക്ഷ്യം.. "ഹോ... ആ അവസാന സീന്‍ കൂടി ഇല്ലായിരുന്നെങ്കില്‍ ഈ ചിത്രം കണ്ടത്‌ ഭയങ്കര നഷ്ടമായിപ്പോയേനെ.. "

ഈ ചിത്രത്തിനെ നിരൂപണത്തിലുപരി, ഈ ചിത്രത്തിണ്റ്റെ സമൂഹിക ഇടപെടലും പുതിയ തലമുറയിലെ കൌമാരക്കാരുടെ വികാരവിചാരങ്ങളും നിരൂപിക്കാന്‍ ശ്രമിക്കട്ടെ..

ആലുവ സീനത്ത്‌ എന്ന തീയ്യറ്ററില്‍ ശനിയാഴ്ച സെങ്കണ്റ്റ്‌ ഷോ കാണാന്‍ ചെന്നപ്പോള്‍ അവിടെ സാമാന്യം ഭേദപ്പെട്ട തിരക്കുണ്ട്‌. ടിക്കറ്റ്‌ കിട്ടില്ലെന്ന് ആദ്യം കരുതിയെങ്കിലും ഒരൊറ്റ സ്ത്രീ പോലും ഇല്ലാതിരുന്നതിനാല്‍ ടിക്കറ്റ്‌ കിട്ടി ചിത്രം കാണാനായി. ഹൌസ്‌ ഫുള്‍ ആയ തീയ്യറ്ററില്‍ 90 ശതമാനത്തിലധികം 15 നും 25 നും ഇടയില്‍ പ്രയമുള്ള പ്രേക്ഷകര്‍. സിനിമ തുടങ്ങാനായി ആകാംഷയോടെ കാത്തിരുന്ന് തിരക്കുകൂട്ടുന്ന കൌമാരക്കാര്‍. സിനിമ തുടങ്ങിയത്‌ തന്നെ വലിയ കയ്യടിയോടെ സ്വീകരിച്ച ഈ പ്രേക്ഷകര്‍, പപ്പുവിനെയും വലിയ കയ്യടികളോടെ തന്നെ സ്വീകരിച്ചു. "ഹോ.. ഇവണ്റ്റെയൊക്കെ ഭാഗ്യം" എന്ന മനെൊവിചാരമാകാം ഈ സ്വീകരണത്തിണ്റ്റെ പിന്നില്‍.

രതിച്ചേച്ചിയെ ആര്‍പ്പുവിളികളോടെ പ്രേക്ഷകര്‍ ആനയിച്ചു. തുടര്‍നങ്ങോട്ട്‌ രതിച്ചേച്ചി സമ്മാനിക്കുന്ന പോസിറ്റീവ്‌ സന്ദര്‍ഭങ്ങളിലൊക്കെയും തീയ്യറ്റര്‍ ഇളകിമറിഞ്ഞു. ഇടയ്ക്ക്‌ രതിച്ചേച്ചി പപ്പുവിനോട്‌ ദേഷ്യപ്പെട്ട്‌ "ഇനി കണ്ടുപോകരുത്‌" എന്ന് പറഞ്ഞത്‌ പ്രേക്ഷകരെ വല്ലാതെ നിരാശയിലാഴ്ത്തി. പലരും അറിയാതെ ഈ രോഷവും വിഷമവും പ്രകടിപ്പിക്കുകയും ചെയ്തു.

പപ്പുവിണ്റ്റെ രതിച്ചേച്ചിയോടുള്ള സമീപനം വീട്ടുകാര്‍ മനസ്സിലാക്കിയ സാഹചര്യത്തെ വേദനയോടെയും അസ്വസ്ഥതയോടുമാണ്‌ ഈ കൌമാരക്കാര്‍ ഉള്‍ക്കൊണ്ടത്‌. (കഥയുടെ സ്വാധീനം പ്രേക്ഷകരിലേയ്ക്ക്‌ എത്തിയതിണ്റ്റെ വിജയമായി ഇതിനെ അവകാശപ്പെടാം).

പപ്പുവും രതിച്ചേച്ചിയുമായുള്ള സര്‍പ്പക്കാവില്‍ വച്ചുള്ള ആ രാത്രിയെ നിശബ്ദമായ നിര്‍വ്രിതിയോടെ നിറഞ്ഞ മനസ്സോടെ ഈ യുവമനസ്സുകള്‍ ആസ്വദിച്ചു. ഒടുവില്‍ പപ്പുവിനുണ്ടായ നൊമ്പരവും ഒരു പരിധിവരെ പ്രേക്ഷകരിലെത്തിക്കാണണം.

മേല്‍ വിവരിച്ച പ്രേക്ഷകപ്രതികരണങ്ങള്‍ എന്നെ വല്ലാതെ അമ്പരപ്പിച്ചു. ജനറേഷന്‍ ഗ്യാപ്പ്‌...

ശ്രീ. പത്മരാജണ്റ്റെ ഈ തിരക്കഥയല്ലാതെ പുതിയൊരു കഥയെടുത്ത്‌ ഇങ്ങനെ ഒരു സിനിമ ചെയ്യാന്‍ രാജീവ്‌ കുമാറ്‍ ശ്രമിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തെ അഭിനന്ദിക്കാമായിരുന്നു. പകരം, ഈ തിരക്കഥയെടുത്ത്‌ സിനിമയാക്കിയതിണ്റ്റെ പിന്നില്‍ 'നീല നിറമുള്ള പടമെടുത്തു' എന്ന ചീത്തപ്പേര്‍ 'പഴയ ക്ളാസ്സിക്‌' ലേബല്‍ ഒട്ടിച്ച്‌ ഇല്ലാതാക്കുകയും വാണിജ്യവിജയം നേടുകയുമായിരുന്നു ഉദ്ദേശം എന്ന് വളരെ വ്യക്തം.

ഈ സിനിമയുടെ കഥയ്ക്ക്‌ നല്‍കാനുള്ള പോസിറ്റീവ്‌ ആയ സന്ദേശം എന്തെന്നാല്‍ 'പപ്പുവിണ്റ്റെ അവതാരങ്ങളുടെ തെറ്റായ ആഗ്രഹങ്ങളും പ്രവണതകളും രതിച്ചേച്ചിമാരുടെ ജീവിതത്തില്‍ ദുരന്തം സൃഷ്ടിക്കാന്‍ സാദ്ധ്യതയുള്ളവയാണ്‌. അതോടൊപ്പം, രതിച്ചേച്ചിമാരുടെ മുന്‍ കരുതലില്ലായ്മയും നിയന്ത്രണമില്ലായ്മയും അവരുടെ ജീവിതം തകര്‍ക്കാന്‍ പ്രാപ്തമായവയാണ്‌." എന്നതാണ്‌.

പക്ഷേ, ഈ സിനിമ ഇപ്പോള്‍ നല്‍കുന്ന സന്ദേശം, ഒട്ടും പോസിറ്റീവ്‌ ആണെന്ന് തോന്നിയില്ല.

പക്വമായി തീരുമാനങ്ങളെടുക്കാനുള്ള പ്രായമാകുന്നതിനു മുന്‍പ്‌ തന്നെ ആധുനിക സൌകര്യങ്ങളും സംവിധാനങ്ങളുമുള്ള പപ്പുവിണ്റ്റെ പുതിയ തലമുറയ്ക്ക്‌ രതിച്ചേച്ചിമാരെ കണ്ടെത്താനുള്ള പ്രവണതകള്‍ക്ക്‌ പ്രചോദനമാകാനേ ഈ ചിത്രം ഉപകരിക്കൂ. മാത്രമല്ല, മുന്‍ കരുതലെടുക്കേണ്ട രതിച്ചേച്ചിമാരുടെ പുതിയ തലമുറ ഈ ചിത്രം കാണാന്‍ വിസമ്മതിക്കുന്നതിനാല്‍, ആ സന്ദേശം ശ്രദ്ധിക്കപ്പെടാതെ പോകുകയും സമൂഹത്തില്‍ സംഭവിക്കാന്‍ സാദ്ധ്യതയുള്ള ഒരു മോശം പ്രവണതയുടെ തീവ്രത കൂടുന്നതിനേ ഈ സാഹചര്യം ഉപകരിക്കൂ എന്ന് തോന്നി.

(സിനിമയ്ക്ക്‌ പ്രേക്ഷകരെയോ സമൂഹത്തെയോ ഇത്രയൊക്കെ സ്വാധീനിക്കാനാകുമോ എന്ന സംശയം തോന്നാമെങ്കിലും അപക്വമായ കൌമാരമനസ്സുകളെ ഒരു പരിധിവരെ ഇത്തരം സിനിമകള്‍ക്ക്‌ സ്വാധീനിക്കാനാകും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട്‌ തന്നെ ഈ സിനിമ ഒരു സാമൂഹികവിപത്തായിട്ടേ തോന്നിയതുമുള്ളൂ. )

Rating : 4 / 10

4 comments:

സൂര്യോദയം said...

പക്വമായി തീരുമാനങ്ങളെടുക്കാനുള്ള പ്രായമാകുന്നതിനു മുന്‍പ്‌ തന്നെ ആധുനിക സൌകര്യങ്ങളും സംവിധാനങ്ങളുമുള്ള പപ്പുവിണ്റ്റെ പുതിയ തലമുറയ്ക്ക്‌ രതിച്ചേച്ചിമാരെ കണ്ടെത്താനുള്ള പ്രവണതകള്‍ക്ക്‌ പ്രചോദനമാകാനേ ഈ ചിത്രം ഉപകരിക്കൂ. മാത്രമല്ല, മുന്‍ കരുതലെടുക്കേണ്ട രതിച്ചേച്ചിമാരുടെ പുതിയ തലമുറ ഈ ചിത്രം കാണാന്‍ വിസമ്മതിക്കുന്നതിനാല്‍, ആ സന്ദേശം ശ്രദ്ധിക്കപ്പെടാതെ പോകുകയും സമൂഹത്തില്‍ സംഭവിക്കാന്‍ സാദ്ധ്യതയുള്ള ഒരു മോശം പ്രവണതയുടെ തീവ്രത കൂടുന്നതിനേ ഈ സാഹചര്യം ഉപകരിക്കൂ എന്ന് തോന്നി.

രതിച്ചേച്ചിമാര്‍ ശ്രദ്ധിച്ചാല്‍ അവര്‍ക്ക്‌ കൊള്ളാം..

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

പദ്മരാജനും ഭരതനും ചേര്‍ന്നൊരുക്കിയ ചിത്രത്തിലെ ലൈംഗികത എന്ന ഘടകത്തിന്റെ മാര്‍ക്കറ്റ് വാല്യൂവും ശ്വേത എന്ന നടി ഇന്ന് മലയാളത്തില്‍ ഉണ്ട് എന്ന സവിശേഷവും അസുലഭവുമായ സാഹചര്യവും മാത്രം കണ്ടു സുരേഷ്-രാജീവ്‌ കുമാരന്മാര്‍ ഒരുക്കിയ തറ അനുകരണം മാത്രം കണ്ടു പദ്മരാജന്റെ രചനയെ വിലയിരുത്തരുത്. അന്നത്തെ സാഹചര്യം ഇന്നത്തേക്ക് പറിച്ചു നട്ടപ്പോള്‍ ഉണ്ടായ അബദ്ധം മാത്രമേ പുതിയ ചിത്രത്തില്‍ കാണൂ.. ഒഴിവാക്കാമായിരുന്നു ഈ രണ്ടാം രൂപം.

സൂര്യോദയം said...

ഭരതന്‍ പത്മരാജന്‍ ടീമിണ്റ്റെ ഒറിജിനല്‍ രതിനിര്‍വ്വേദം ഇന്നാണ്‌ കണ്ടത്‌. ഒറിജിനലിണ്റ്റെ ജീവാംശം നല്ല അളവില്‍ നഷ്ടപ്പെടുത്തിയാണ്‌ ഈ പുതിയ പതിപ്പ്‌ ഉണ്ടാക്കിയെടുത്തിരിക്കുന്നത്‌ എന്ന്‌ വ്യക്തം. വസ്ത്രധാരണത്തിലും ചലനങ്ങളിലും ഭാവാഭിനയത്തിലും ജയഭാരതിയ്ക്ക്‌ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ച വൈകാരികത, പുതിയ പതിപ്പിലെ ശ്വേതാമേനോന്‌ വളരെ കുറഞ്ഞ അളവില്‍ മാത്രമേ പ്രതിഫലിപ്പിക്കാനായിട്ടുള്ളൂ എന്നതാണ്‌ മറ്റൊരു സത്യം.

anoopsomanathan said...

സുഹൃത്തേ,
ശ്രി പദ്മരാജന്‍ ഈ സിനിമ യില്‍ പറയാന്‍ ഉദ്ദേശിക്കുന്നത് മറ്റൊന്നുമല്ല. കൌമാരത്തില്‍ നിന്ന് യൌവനത്തിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാകുന്ന
വികാര തലങ്ങള്‍ മിക്കവാറും പല സിനിമ കളിലൂടെ പറഞ്ഞതാണ്‌.പലവട്ടം. പക്ഷെ പദ്മരാജന്‍ എന്നാ പ്രതിഭാശാലി രതി നിര്‍വേദം എനന ചിത്രത്തിലൂടെ പറയുന്നത്
ഈ പ്രയാത്തിലൂടെ കടന്നു പോകുന്ന ഒരു അങ്കുട്ടിയുടെ മാനസിക തലങ്ങള്‍ ആണ്.തികച്ചു സ്വാഭാവികമായി തന്നെ. പദ്മരാജന് മതരമേ അതിനു കഴിയൂ.


he is a great genius....