Saturday, July 10, 2010

ഒരു നാള്‍ വരും



കഥ, തിരക്കഥ, സംഭാഷണം: ശ്രീനിവാസന്‍
സംവിധാനം: ടി.കെ. രാജീവ്‌ കുമാര്‍
നിര്‍മ്മാണം: മണിയന്‍പിള്ള രാജു

ഈ ചിത്രത്തിന്റെ കഥാ തന്തു ഏകദേശം എല്ലാവര്‍ക്കും അറിയാമെന്നത്‌ ഒരു പക്ഷേ ഈ ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിച്ചിട്ടുണ്ടൊ എന്ന് സംശയിക്കാവുന്നതാണ്‌. അഴിമതിക്കാരനായ ഒരു പൊതുമരാമത്ത്‌ ഉദ്യേഗസ്ഥനും ആ ഓഫീസുമായി ബന്ധപ്പെട്ട്‌ സാധാരണക്കാരുടേ കുറേ ബുദ്ധിമുട്ടുകളുമെല്ലാം വിവരിക്കുകയും പിന്നീട്‌ ഇദ്ദേഹത്തെ പിടികൂടാനുള്ള ശ്രമങ്ങളും മറ്റുമാണ്‌ ഈ ചിത്രത്തിന്റെ ആകെത്തുക.

ഗവര്‍ണ്‍മന്റ്‌ ഓഫീസുകളില്‍ നിന്ന് ആളുകള്‍ നേരിടുന്ന താമസങ്ങളും അഴിമതിയുടെ വ്യാപ്തിയുമെല്ലാം വരച്ചുകാട്ടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു നല്ല ആസ്വാദനനിലവാരം നിലനിര്‍ത്തുന്നതില്‍ ഈ ചിത്രം ഒരു തികഞ്ഞ പരാജയമായി തോന്നി.

തുടക്കം മുതല്‍ തന്നെയുള്ള ലാഗ്‌ അവസാനം വരെ നിലനിര്‍ത്താനുമായി.

ശ്രീനിവാസന്റെ കണ്ട്‌ മടുത്ത എക്സ്പ്രഷനുകളും ഭാവങ്ങളും ഡയലോഗുകളും പ്രേക്ഷകരെ രസിപ്പിച്ചാലെ അത്ഭുതമുള്ളൂ.

മോഹന്‍ലാലിനെ സാധാരണക്കാരനാണെന്ന് പ്രേക്ഷകരെക്കൊണ്ട്‌ വിശ്വസിപ്പിക്കണമെങ്കില്‍ ഷര്‍ട്ടിന്റെ ബട്ടന്‍സ്‌ അഴിച്ചിട്ട്‌ ബനിയന്‍ കാണിച്ച്‌ നടത്തിയാലേ ശരിയാകൂ എന്നൊരു ധാരണ സംവിധായകന്‌ ഉണ്ടെന്ന് തോന്നി.

ശ്രീനിവാസന്റെ ഭാര്യയായി അഭിനയിച്ച ദേവയാനി ഒരു വ്യക്തിത്വമോ വ്യക്തതയോ ഇല്ലാത്ത കഥാപാത്രമായി അവശേഷിച്ചു.

മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിച്ച നടിയാകട്ടെ (സമീരാ റെഡ്ഡി) എന്തെങ്കിലും വ്യക്തമായ ഒരു വികാരമോ വിചാരമോ പ്രേക്ഷകര്‍ക്ക്‌ നല്‍കുവാന്‍ പ്രാപ്തമായതുമില്ല. മോഹന്‍ലാലും ഭാര്യയുമായുള്ള ബന്ധത്തെയോ ബന്ധത്തിലെ പ്രശ്നങ്ങളെയോ പ്രേക്ഷകര്‍ക്ക്‌ മനസ്സില്‍ സ്പര്‍ശിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുവാന്‍ കഴിയാതെ പോയതിനാല്‍ വളരെ അപ്രസക്തമായ കുറേ രംഗങ്ങള്‍ മാത്രമായി അവ അവശേഷിച്ചു. ഒരു തരത്തിലും തീവ്രമായ എന്തെങ്കിലും ഒരു വികാരമോ വിചാരമോ പ്രേക്ഷകര്‍ക്ക്‌ ഈ രംഗങ്ങള്‍ക്ക്‌ ജനിപ്പിക്കാനായില്ല.

'എനിക്ക്‌ മെഡിസിന്‌ പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, മെഡിസിന്‌ പഠിക്കണമെങ്കില്‍ പ്രീഡിഗ്രി പാസ്സാവണമത്രേ..' തുടങ്ങിയ പഴകി ദ്രവിച്ച ഡയലോഗുകള്‍ ശ്രീനിവാസന്‍ വാരി വിതറിയിരിക്കുന്നത്‌ കണ്ട്‌ അദ്ദേഹത്തോട്‌ സഹതാപം തോന്നി. തമാശ കേട്ട്‌ പ്രേക്ഷകര്‍ക്ക്‌ നെടുവീര്‍പ്പിടേണ്ടിവരുന്ന അവസ്ഥ കഷ്ടമാണ്‌.

മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ ചില ഭാവ ചേഷ്ടകളും ഇടപെടലുകളും പ്രേക്ഷകരെ ഒരു പരിധിവരെ രസിപ്പിക്കുന്നു. ശ്രീനിവാസന്റെ മകളായി അഭിനയിച്ച നസ്രീന്‍ എന്ന പെണ്‍കുട്ടിയും മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച ബാലതാരം എസ്താറും മികച്ച നിലവാരം പുലര്‍ത്തിയപ്പോള്‍ സുരാജ്‌ വെഞ്ഞാര്‍മൂട്‌, മണിയന്‍ പിള്ള രാജു, നെടുമുടി വേണു എന്നിവര്‍ ശരാശരി നിലവാരം മാത്രമായി അവശേഷിച്ചു. കോട്ടയം നസീര്‍ തന്റെ സീനുകള്‍ രസകരമാക്കി.

ഗാനങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തി എന്നേ തോന്നിയുള്ളൂ.

രസകരമായ ചില മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുണ്ട്‌ എന്നത്‌ അല്‍പം ആശ്വാസം തന്നെ. ഒരു സര്‍ക്കാര്‍ വകുപ്പിലെ അഴിമതികളും സാധാരണക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അഴിമതിക്കാരുടെ പിന്നില്‍ വലിയ ശക്തികളുണ്ട്‌ എന്ന ഒരു വലിയ വെളിപ്പെടുത്തലും മാത്രമായി ഇതിന്റെ കഥ ചുരുങ്ങുമ്പോള്‍ ഇത്രമാത്രം പ്രതീക്ഷയോടെ കാത്തിരുന്ന ആ 'ഒരു നാള്‍ വരും' എന്ന ചിത്രം, കണ്ടു കഴിയുമ്പോള്‍ 'ഇതായിരുന്നെങ്കില്‍ വന്നില്ലേലും വിരോധം ഇല്ല്യായിരുന്നു' എന്ന് പറയിപ്പിക്കുന്നതായിരുന്നു എന്നതാണ്‌ സത്യം.

7 comments:

സൂര്യോദയം said...

റേറ്റിംഗ്‌ 4.5 / 10

ബാദുഷ said...

SAMSHAYANGAL NIRTHU! UHAPOHANGAL MATHIYAKKU!! EE CINEMA SUPER HIT AYI MARIKKAZHINJU!

ORU PRASHNAVUM ILLA, POKKIRIRAJAYUM, INN GOST HOUSEINNUM NILAVARAM UNDAYITTALLALLO HIT AYATHU!

ബാദുഷ said...

ORU NAAL VARUM SUPER DUPER BUMPER HITTTT!!!

സൂര്യോദയം said...

ദിനേശേ... dinesh, പടം സൂപ്പര്‍ ഹിറ്റ്‌ ആവില്ല എന്നൊന്നും പറയുന്നില്ലാ... ഇതിലും കഷ്ടമായിരുന്ന പലതും ദിവസങ്ങളും മാസങ്ങളും നിറഞ്ഞ സദസ്സില്‍ ഹര്‍ഷാരവങ്ങളോടെ മുന്നോട്ട്‌ നയിക്കുന്ന നമ്മുടെ പ്രേക്ഷകരുള്ളപ്പോള്‍ ഒന്നും പേടിക്കാനില്ല... :-)

സാദാ പ്രേക്ഷകന്‍ said...
This comment has been removed by the author.
സാദാ പ്രേക്ഷകന്‍ said...

സൂര്യോദയം ... u r 100 % correct...

4.5 മാര്‍ക്ക് കൊടുത്തത് തന്നെ താങ്കളുടെ ഔദാര്യം ...
bcos.... ശ്രീനിവാസന്റെ പ്രതിഭാ ദാരിദ്ര്യത്തിന്റെ സാക്ഷ്യമാണ് ഈ സിനിമ.
പിന്നെ ഇത് ആഘോഷിക്കുന്നവര്‍ ആരൊക്കെ യാണെന്ന് എല്ലാര്‍ക്കും അറിയാം... സൂപ്പര്‍ താരങ്ങളുടെ അടിയാളന്മാര്‍ക്ക് അവരുടെ ജോലി ചെയ്തെ മതിയാകൂ.... അത് ഏതു സൂപ്പര്‍ സ്റ്റാര്‍ ന്റെത് ആയാലും....

ശ്രീ said...

അപ്പോ ശരാശരി! അല്ലേ?