Friday, October 30, 2009

സ്വ. ലേ.

സംവിധാനം, ഛായാഗ്രഹണം: പി. സുകുമാര്‍
കഥ, തിരക്കഥ, സംഭാഷണം : കലവൂര്‍ രവികുമാര്‍
നിര്‍മ്മാണം: പി. സുകുമാര്‍, അനു വാര്യര്‍
അഭിനേതാക്കള്‍: ദിലീപ്‌, ഗോപിക, ജഗതിശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, അശോകന്‍, ഗണേഷ്‌ കുമാര്‍, ഇന്നസെന്റ്‌

1980 കളിലെ പത്രപ്രവര്‍ത്തനവും, അതിന്നിടയില്‍ ഒരു ചെറിയ പത്രത്തിന്റെ സ്വന്തം ലേഖകനായ ഉണ്ണിമാധവന്‍ (ദിലീപ്‌) നേരിടുന്ന ജോലിസംബന്ധവും കുടുംബസംബന്ധവുമായ കാര്യങ്ങളാണ്‌ സിനിമയുടെ ഇതിവൃത്തം.

അന്നത്തെ (ഇന്നത്തേയും?) പത്രപ്രവര്‍ത്തകര്‍ അനുഭവിക്കേണ്ടിവരുന്ന മാനസികസമ്മര്‍ദ്ദങ്ങളും ജോലിയില്‍ പിഴച്ചുപോകാന്‍ ചെയ്യേണ്ടിവരുന്ന കസര്‍ത്തുകളും നല്ല തോതില്‍ വിവരിച്ചിരിക്കുന്നു.

ഉണ്ണിമാധവന്റെ ചെറുപ്പകാലത്ത്‌ പരിചയവും അടുപ്പവുമുണ്ടായിരുന്ന ഒരു പ്രശസ്തനായ എഴുത്തുകാരന്‍ മരണശയ്യയില്‍ കിടക്കുകയും അത്‌ റിപ്പോീര്‍ട്ട്‌ ചെയ്യാന്‍ നിരവധി പത്രക്കാരും മാധ്യമപ്രവര്‍ത്തകരും എത്തിച്ചേരുകയും, തന്റെ പത്രത്തിന്റെ ഭാഗത്ത്‌ നിന്ന് ഈ കാര്യത്തിന്‌ ഉണ്ണിമാധവന്‍ നിയോഗിക്കപ്പെടുകയും ചെയ്യുന്നു. പ്രസവതീയതി അടുത്ത ഭാര്യയെ വീട്ടില്‍ ഒറ്റയ്ക്കാക്കിയിട്ട്‌ തന്റെ വ്യക്തിത്വവികസനത്തില്‍ ഒട്ടേറെ സ്വാധീനിച്ച മഹാനായ എഴുത്തുകാരന്റെ മരണം കാത്ത്‌ കുറച്ച്‌ ദിവസങ്ങള്‍ തള്ളിനീക്കേണ്ടിവരുന്ന മാനസികാവസ്ഥയാണ്‌ ഈ കഥയുടെ പ്രധാനമായ ഘടകം.

ഇന്റര്‍വെല്‍ വരെ 'കൊള്ളാം' എന്ന് അഭിപ്രായം തോന്നിയ സിനിമ, അതിനുശേഷം വളരെയധികം ഇഴഞ്ഞ്‌ വലിഞ്ഞ്‌ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു മുന്നോട്ട്‌ പോയിക്കൊണ്ടിരുന്നത്‌.

പലയിടത്തും നല്ല ചില സംഭാഷണങ്ങളും ഹാസ്യങ്ങളും സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കിലും അവസാനത്തോടടുത്തപ്പോഴെയ്ക്കും സിനിമയുടെ ആസ്വാദനസുഖം നഷ്ടപ്പെട്ടിരുന്നു. പല സീനുകളും വലിച്ച്‌ നീട്ടിയവയും അനാവശ്യമായവയുമായിരുന്നു എന്ന് തോന്നി.

അഭിനയത്തിന്റെ കാര്യത്തില്‍ ഏറെക്കുറെ എല്ലാവരും മോശമല്ലാത്ത നിലവാരം പുലര്‍ത്തി.

അവസാന രംഗത്ത്‌ ദിലീപിനെക്കൊണ്ട്‌ മിമിക്രി കാണിപ്പിച്ചത്‌ വളരെ ബോറായിപ്പോയി.

ഒരു സിനിമയാക്കാനുള്ള ആഴവും പരപ്പും ഉള്ള സബ്ജക്റ്റ്‌ ആയിരുന്നില്ല ഇതെന്ന് തോന്നി. ഒരു ടെലിഫിലിം വരെ ഓ.കെ.

എഡിറ്ററെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറേ മടുപ്പ്‌ ഒഴിവാക്കാമായിരുന്നു.

4 comments:

Nona said...

There was no publicity for this movie! I never knew this got released!

Haree | ഹരീ said...

:-( നല്ലൊരു പേരായിരുന്നു! ‘സ്വ.ലേ.’ അഥവാ ‘സ്വന്തം ലേഖകന്‍’, അതിങ്ങനെയായി! മറ്റു ചില സുഹൃത്തുക്കള്‍ പറഞ്ഞതും ഈ അഭിപ്രായത്തോട് ഒത്തുപൊവുന്നു.
--

ദൃശ്യന്‍ | Drishyan said...

പത്രപ്രവര്‍ത്തനരംഗത്തെ (അപ്രിയ)വാര്‍ത്തകളുടെ പിന്നാമ്പുറങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ട് പോവുന്ന സ്വ.ലേ. നല്ലൊരു ആശയം ഒരു നല്ല സിനിമയായ് മാറാതെ പോവുന്നതിന്റെ പുത്തന്‍ ഉദാഹരണമായാണ് എനിക്കനുഭവപ്പെട്ടത്.

സ്വ.ലേയുടെ കുറിച്ചുള്ള എന്റെ അഭിപ്രായം സിനിമാക്കാഴ്ച യില്‍ ഇട്ടിട്ടുണ്ട്

Sabu MH said...

can somebody tell me how to change the title of the blog to malayalam?
pls send an email to sabumh@rediffmail.com

Sorry for posting this in cinema niroopanam..