Monday, September 28, 2009

റോബിന്‍ ഹുഡ്‌



കഥ, തിരക്കഥ, സംഭാഷണം: സച്ചി, സേതു
സംവിധാനം : ജോഷി
നിര്‍മ്മാണം: പി.കെ. മുരളീധരന്‍, ശാന്ത മുരളി
അഭിനേതാക്കള്‍: പൃഥ്യിരാജ്‌, നരേന്‍, ബിജു മേനോന്‍, ഭാവന, സംവ്ര്‌ത സുനില്‍

വളരെ ബുദ്ധിമാനായ Hi-Tech കള്ളനായ പൃത്ഥ്യിരാജ്‌ ഒരു പ്രത്യേക ബാങ്കിണ്റ്റെ എ.ടി.എം. കൌണ്ടറുകളില്‍ നിന്ന്‌ മോഷണം നടത്തുകയും അത്‌ അന്വേഷിക്കുവാന്‍ പ്രൈവറ്റ്‌ ഡിറ്റക്റ്റീവ്‌ ആയ നരേന്‍ എത്തുകയും ചെയ്യുന്ന ഈ ചിത്രത്തില്‍ നീതീകരിക്കാവുന്ന എന്തോ ഒരു കാരണം ഈ മോഷണങ്ങള്‍ക്ക്‌ പുറകിലുണ്ടെന്ന നരേണ്റ്റെ തോന്നലും ആ നീതീകരിക്കാവുന്ന കാരണവും ആണ്‌ ഉള്ളടക്കം. വളരെ മികച്ച, ക്രിത്യതയാര്‍ന്ന ഒരു തിരക്കഥയാണ്‌ ഈ സിനിമയുടെ എടുത്ത്‌ പറയാവുന്ന വസ്തുത. ശ്രീ സച്ചിയും സേതുവും ഇത്ര ലോജിക്കലായി ലിങ്ക്‌ ചെയ്ത ഒരു തിരക്കഥയുണ്ടാക്കിയതിന്‌ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. ഒരല്‍പ്പം അമാനുഷികതയുടെ ഇടപെടലുകള്‍ ഉണ്ടായി എന്നതൊഴിച്ചാല്‍ വളരെ ബ്രില്ല്യണ്റ്റ്‌ ആയ സ്ക്രിപ്റ്റ്‌.

സംവിധായകന്‍ തണ്റ്റെ ജോലി അത്ര മോശമായല്ല ചെയ്തത്‌ എന്ന്‌ തന്നെ ഞാന്‍ വിശ്വസിക്കുന്നു.

എഡിറ്റിങ്ങും ഛായാഗ്രഹണവും മികവ്‌ പുലര്‍ത്തി.

ഗാനരംഗങ്ങള്‍ മുഷിപ്പിച്ചില്ല, മാത്രമല്ല ഒരു ഗാനരംഗത്തിലെ ഛായാഗ്രഹണം വളരെ മികച്ചതായി തോന്നി.

പൃഥ്യിരാജ്‌ വളരെ സ്റ്റൈലിഷ്‌ ആയി എത്തുന്ന ഈ ചിത്രത്തില്‍ നരേനും തണ്റ്റെ ഭാഗം വളരെ ഭംഗിയായി നിര്‍വ്വഹിച്ചു.
കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നെങ്കിലും സംവ്ര്‌ത സുനിലും ഭാവനയും ഒട്ടും മോശമല്ലാത്ത രീതിയില്‍ തന്നെ അവരുടെ ജോലി നിര്‍വ്വഹിച്ചു. ജയസൂര്യ തണ്റ്റെ പോലീസ്‌ ഓഫീസര്‍ വേഷത്തില്‍ 'പോസിറ്റീവ്‌' എന്ന ചിത്രത്തിണ്റ്റെ തനിപ്പകര്‍പ്പ്‌ എന്ന്‌ തോന്നിപ്പിച്ചു.

പൊതുവേ, വളരെ ബുദ്ധിപരവും ആസൂത്രികവുമായി ചെയ്തിരിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുകയും പ്രേക്ഷകരുടെ അഭിനന്ദനത്തിന്‌ പാത്രമാകുകയും ചെയ്യും എന്ന്‌ തോന്നുന്നു.

9 comments:

സൂര്യോദയം said...

സിനിമ കഴിഞ്ഞിറങ്ങിയ ഉടനേ, സ്ത്രീകളും കുട്ടികളും അടങ്ങിയ രണ്ട്‌ മൂന്ന് ഫാമിലികളില്‍ നിന്ന് കിട്ടിയ ഫീഡ്‌ ബാക്ക്‌ 'വളരെ ഇഷ്ടപ്പെട്ടു' എന്നതാണ്‌. (അവിചാരിതമായി തിയ്യറ്ററില്‍ വച്ച്‌ കണ്ട കുറച്ച്‌ ബന്ധുക്കളില്‍ നിന്ന് കളക്റ്റ്‌ ചെയ്തത്‌
:-) )

Nona said...

Everyone had posted bad reviews about this movie! But, I will watch anyways. ;)

Haree said...

വിയോജിപ്പുകള്‍ വിശേഷത്തിലുണ്ടല്ലോ... :-)
--

shiru said...

How u gave an average to Loud Speaker and Good to Robin Hood...?

സൂര്യോദയം said...

Nona... yes man, i also read bad reviews about this film. But, i sincerely feel some difference of opinion :-)


Haree.. :-)

shiru.. കഥാപരമായി ലൌഡ്‌ സ്പീക്കര്‍ എന്ന സിനിമയില്‍ ഞാന്‍ പറഞ്ഞതിനപ്പുറം എന്താണ്‌ ഉള്ളത്‌. അതില്‍ മമ്മൂട്ടിയുടെയും ശശികുമാറിണ്റ്റെയും കഥാപാത്രങ്ങളുടെ പ്രത്യേകത ഒന്നുകൊണ്ട്‌ മാത്രം നിലനില്‍ ക്കുന്ന ഒരു സിനിമ എന്നതാണ്‌ സത്യം.
പക്ഷേ.. റോബിന്‍ ഹുഡ്‌ എന്ന ചിത്രത്തില്‍ കഥാപരമായി ധാരാളം ട്വിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കാനുണ്ട്‌. കുറച്ച്‌ അതിമാനുഷിക കാര്യങ്ങള്‍ ഉണ്ടെന്നുള്ളത്‌ സത്യമാണെങ്കിലും ധാരാളം ലോജിക്കലായ ലിങ്കുകളും ക്ളിയര്‍ റീസണിങ്ങുകളും ഉണ്ട്‌. നെഗറ്റീവ്‌ ചിന്താഗതിയല്ലാതെ ഈ ചിത്രത്തിലെ കാര്യങ്ങളെക്കുറിച്ച്‌ ശരിക്ക്‌ ആലോചിച്ചാല്‍ വളരെ കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കും എന്നതാണ്‌ സത്യം. ഈ ചിത്രത്തെക്കുറിച്ച്‌ മോശമായി സംസാരിച്ച എണ്റ്റെ ഒരു അടുത്ത സുഹൃത്തുമായി ഞാന്‍ വിശദമായി ചര്‍ച്ച ചെയ്തപ്പോള്‍ അദ്ദേഹത്തിണ്റ്റെ പല തെറ്റിദ്ധാരണകളും അവ്യക്തതകളും മാറി. അതുകൊണ്ട്‌ തന്നെ, ഈ ചിത്രത്തിനെക്കുറിച്ച്‌ മോശം അഭിപ്രായങ്ങള്‍ വന്നിരിക്കുന്നതിനുപിന്നില്‍ അല്‍പം ധാരണപ്പിശകുകളോ ക്ളാരിറ്റിക്കുറവുകളോ ഉണ്ടെന്ന് തന്നെ ഞാന്‍ ഉറച്ച്‌ വിശ്വസിക്കുന്നു.

MOM said...

ജോഷി സംവിധാനം നിര്‍വ്വഹിച്ച റോബിന്‍ ഹുഡ്, മലയാള സിനിമയ്ക്ക് ഒരാശ്വാസം തന്നെയാണ്. ഹിറ്റായതുകൊണ്ട് ഇന്‍ഡസ്ട്രിയില്‍ ഒരുണര്‍വ്വ് ഉണ്ടായി.
പക്ഷേ നിരാശ തോന്നിയതും ലോജിക് ഇല്ലാത്തതുമായ ഒത്തിരി രംഗങ്ങളും അതിലുണ്ട്.
പൃഥ്വിരാജും ഭാവനയും ബിജുമേനോന്റെ വീട്ടില്‍ പണവും മറ്റും വയ്ക്കുന്ന സമയ ദൈര്‍ഘ്യം അതിലൊന്ന്.
പൃഥ്വിരാജ് എത്തുമ്പോള്‍ നരേനെ കത്തി കൊണ്ട് കുത്തിയതു നന്നായി; വെടിവച്ചിരുന്നേല്‍...
നരേനെ വെള്ളത്തില്‍തന്നെ എറിയുമെന്ന ഊഹം തെറ്റാതെ സര്‍വ്വസന്നാഹവുമായെത്തിയതും ബോറായി.
ഗാനരംഗങ്ങളില്‍ ഗ്രൂപ് ഡാന്‍സേര്‍സിനെ വിന്യസിച്ചിരിക്കുന്നത് പുതുമയുള്ളതാണ്.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന കാരക്ടറിന് ഡാന്‍സ് സീനില്‍ പൊടുന്നനെ മാറ്റം സംഭവിക്കുന്നത്, പ്രേക്ഷകരെ രസിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചാണ്. അതിലൊരു രസക്കേട് തോന്നി.
ജയസൂര്യ മിമിക്രി കാണിക്കുന്നതു പോലെയാണ് തോന്നിയത്.
പാവം സംവൃതയെ അവസാനമങ്ങ് ഉപേക്ഷിച്ചുകളഞ്ഞു.

gane said...

കഷ്ടം . എവിടയാണ് സഘവേ ഈ ബ്രില്ലിഅന്ട് അയ സ്ക്രിപ്റ്റ്? ഹരിയുടെ ബ്ലോഗില്‍ നിന്നും ആണ് എനിക്ക് ഈങ്ങോടുല വഴി കിട്ടിയത്. ഒരു ബോധം ഉല മനുഷന് കാണാന്‍ പറ്റുന്ന പടം ആണോ ഇത്? ATM മോഷണം ഓക്കേ സഹിക്കാം പക്ഷെ ഒരേ സന്ഗ്യ പത്തു തവണ വീണ്ടും വീണ്ടും എടുകുനത് കാണിച്ചു ബോര്‍ അടിപ്പിച്ച സംവിദനതിനെ എന്ത് പറയും? എവിടെ ആണ് സച്ചി സേതു ഉണ്ടാകിയ കിട്ലം കന്നെച്റേന്‍? ക്ലൈമാക്സില്‍ നരേന്‍ ആണ് വില്ലന്‍ ഏന് വാലോം അകിയിരുനെങ്ങില്‍ ഓക്കേ അല്ലാതെ അറിഞ്ഞു കൊണ്ട് നരേനെ കൊലയ്കു കൊടുത്ത സ്ക്രിപ്റ്റ് ബ്രില്ലിഅന്ട് ആകുമോ? ഒരു ഗാനം നനായി എടുത്തു എനലാതെ ജോഷി എന്താ ഇതില്‍ ചെയ്തത്? എങ്ങനെ എന്ങിലും കഴിഞ്ഞാല്‍ മതി ഏന് തോന്നി പൊയി . പുതിയമുഗം നല്ല ഒരു നേരം പോക്ക് സിനിമ ആയിരുന്നു പ്രിത്വി അതില്‍നനായി ഇരുന്നു പക്ഷെ ഇതു മന്ദബുദ്ധി കളുടെ സിനിമ ആണ് . ഇതു പോലെ ഉള്ള സിനിമകള്‍ വിജയികുനതാണ് മലയാള സിനിമ യുടെ ശാഭം

സൂര്യോദയം said...

MOM :-)

gane... ഒരേ സംഖ്യ തന്നെ പലതവണ എടുക്കുന്നത്‌ കാണിച്ചത്‌ അത്ര ബോറായോ? ഒരു സാധാരണ പ്രേക്ഷകനെ അത്‌ മനസ്സിലാക്കിക്കാന്‍ അങ്ങനെ കാണിക്കുകയല്ലേ കൂടുതല്‍ നല്ലത്‌? നരേനെ കൊലയ്ക്ക്‌ കൊടുക്കില്ല എന്നത്‌ ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.. അതുകൊണ്ടാണല്ലോ അവിടെ ചെന്നെത്തിയത്‌.. ബിജു മേനോനെ കുടുക്കുന്ന ലോജിക്ക്‌ ബ്രില്ല്യണ്റ്റ്‌ അല്ലാ എന്നു പറയാമോ? വളരെ ലോജിക്കലായാണ്‌ അതിനുവേണ്ട സംഗതികള്‍ ലിങ്ക്‌ ചെയ്തിരിക്കുന്നത്‌..

gane said...

@ സൂര്യോദയം
ഇനി താങ്ങള്‍ക്ക്‌ ഞാന്‍ അക്കം ഇട്ടു പറയാം
1. ഒരേ കാര്യം വീണ്ടും വീണ്ടും കാണിച്ചു കൊണ്ടിരുനാല്‍ എനേ പോലുള സാദാ പ്രേക്ഷകന്‍ ഉറങ്ങി പോകും .
2. ഭാവനയുടെ സസ്പെന്‍സ് കാണിക്കുന്ന സമയത്ത് നരേന്‍ അവള്‍ക്ക് ഒന്ന് പോട്ടികുന്നു . തന്റെ കാമുകിയെ ഒരു അന്യന്‍ കൈ വൈകുനത് കണ്ടു കൊണ്ട് സ്ലോ മോറേനില്‍ വരുന്ന പ്രിത്വി ( ഈതാണോ നിങ്ങള്‍ പറഞ്ഞ ജോഷി നനയ് എടുത്ത ഷോട്ട്? അത് തടയാനോ അലേല്‍ കൈ വച്ച നരേന എന്തേലും ചെയാണോ നോകാതെ സ്റ്റൈലില്‍ നടന്നു വരുന്ന നായകന്‍ . ഞങ്ങള്‍ സുഹൃത്തുകള്‍ എല്ലാവരും തകര്‍ത്തു ചീരിച്ചു പോയ ഷോട്ട് ആണ് അത് )
3. ഭാവനയുടെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കുന്ന പാച്ചകകാരന്‍ ബട്ട്‌ അത് ഒരു പ്രശ്നം ആകാതെ വെറുതെ വിടുന്ന നരേന്‍ . ഹഹ കഷ്ടം നമ്മുടെ ഓക്കേ വീട്ടില്‍ ആയിരുനെങ്ങില്‍ അപോ തന്നെ അയാളെ ചവിടി പുറത്താകിയേനെ
4. നായകനെ കള്ളാ കേസില്‍ കുടുകുന വില്ലന്‍ . സംഭവം അത് വരെ ഓക്കേ പക്ഷെ പിന്നെ കോടതിയില്‍ അത് തള്ളി പോകുന്നു . ആ സമയത്ത് നമ്മുടെ നായകന്‍ ഈ പറയുന്ന രേഖകള്‍ എന്ത് കൊണ്ട് കോടതിയില്‍ ഹജരകിയില്ല ? സ്വന്തംരേക്ഷക് വേണ്ടി ആരായാലും അങ്ങനെ ചെയ്തേനെ.
5. അല്ലെ പോട്ടെ നായകന് ഒരു വലിയ രീതിയില്‍ പ്രതികാരം ചെയാന്‍ വേണ്ടി ഹജരക്കിയില എന്ന് പറയാം പക്ഷെ എനിക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യം ഉണ്ട് സഘവ് വിചാരിച്ചാല്‍ ചിലപോ ഉത്തരം തരാന്‍ കഴിയും . ബിജു മേനോന്‍ തന്റെ ഗുണ്ടകള്‍ക്ക് എല്ലാ പത്രങ്ങളിലും വന്ന പ്രിത്വിയുടെ പടം കൊടുകുന്നു . ഹഹ എനിട്ടും ഉഹം വച്ച് വരച്ച പ്രിത്വിയുടെ പടവും പിടിച്ചാണ് ജയസുര്യ ഇരിക്കുനത് . ജോഷികു പറ്റിയ അബദ്ധം ആണ് . ചിത്രം ഒന്ന് കൂടി കണ്ടു നോക്ക് .
6. വില്ലനെ കൈയോടെ പിടിപികുന്ന സ്ക്രിപ്റ്റ് കൊള്ളാം പക്ഷെ എന്ത് കൊണ്ട് നരേനെ കൊലൈക്ക് കൊടുത്തു എന്ന ചോദ്യത്തിന് തങ്ങള്‍ ഉത്ടരം തരേണ്ടതാണ് . വില്ലനെ കൈയോടെ പിടിപികുന്ന ഐഡിയ നരേനോട് പറഞ്ഞാല്‍ പോരൈരുണോ?
യുവ തര ചിത്രമായത് കൊണ്ടാണ് ഇ പടം വിജയിച്ചത് . പ്രിത്വിയെ കണ്ടു കൊണ്ടിരികാന്‍ ഈഷ്ട പെടുന്ന ഞാന്‍ അടങ്ങുന്ന ഒരു ജനം തിയേറ്ററില്‍ കയറുന്നു .