Monday, August 28, 2006

തുടക്കം

നല്ല എഴുത്തുകാരുള്ള ഈ ബൂലോകത്ത് എന്ത് കൊണ്ട് പുതിയ സിനിമകള്‍ക്ക് നല്ല നിരൂപണങ്ങള്‍ ഉണ്ടാകുന്നില്ല? ഈ ബ്ലോഗ് അതിനുള്ള ശ്രമമാണ്. സിനിമകളെ പൊക്കിപ്പറഞ്ഞ് ഹിറ്റാക്കാനും, കരിവാരിത്തേച്ച് ഫ്ലോപ്പാക്കാനും ഒരു ബ്ലോഗ് മാത്രം കൈവശമുള്ള പ്രേക്ഷകര്‍ക്കുള്ള ഉപാധി.

ചില നിയമാവലികള്‍ ഇവിടെ ആവശ്യമെന്ന് തോന്നുന്നു. ഇതാ ചിലത്.

  1. ഇവിടെ എഴുതുന്ന അഭിപ്രായങ്ങള്‍ എഴുത്തുകാരന്റെ മാത്രമാണ്. എതിര്‍പ്പുണ്ടെങ്കില്‍ കമന്റിട്ട് അറിയിക്കാം, പോസ്റ്റ് ആരെയും അധിക്ഷേപിക്കാത്തിടത്തോളം ഡിലീറ്റ് ചെയ്യപ്പെടുന്നതല്ല.
  2. ഒരാള്‍ക്കിഷ്ടമായ സിനിമ മറ്റുള്ളവര്‍ക്ക് ഇഷ്ടമായില്ലെന്ന് വരാം. തിരിച്ചും. അതിനാല്‍ പോസ്റ്റുകള്‍ മുഖവിലയ്ക്കെടുക്കുന്നതിനു മുന്‍പ് രണ്ടാമതൊന്നാലോചിക്കുക.
  3. തനിക്കിഷ്ടമായില്ല എന്ന് പറയുമ്പോള്‍, അതിനു കാരണങ്ങളും വിശദമാക്കുക. പക്ഷെ ആ അഭിപ്രായങ്ങള്‍ ചിലരുടെ വികാരങ്ങളെ ഹനിക്കാന്‍ സാധ്യത ഉണ്ടെന്നതിനാല്‍ ആത്മസംയമനം പാലിക്കാന്‍ ശ്രദ്ധിക്കുക.
  4. ഒരു പോസ്റ്റില്‍ ഒരു സിനിമയെക്കുറിച്ചേ പ്രതിപാദിക്കാവൂ. ഓരോ പോസ്റ്റിന്റെ പേരും ആ പോസ്റ്റില്‍ പറയുന്ന സിനിമയുടെ പേരായിരിക്കണം.
  5. ഏത് ഭാഷയിലെ സിനിമകളേയും കുറിച്ച് വിമര്‍ശിക്കാം.
  6. ഏത് കാലഘട്ടത്തിലെ സിനിമകളേയും കുറിച്ച് വിമര്‍ശിക്കാം.
  7. സിനിമയിലെ പാട്ടുകളേയും വിമര്‍ശിക്കാം/അനുമോദിക്കാം.
  8. സിനിമയ്ക്ക് അഞ്ചില്‍ എത്ര റേറ്റിങ്ങ് കൊടുക്കുമെന്നും പറയാവുന്നതാണ്.
  9. വേറൊരാള്‍ എഴുതിയ വിമര്‍ശനത്തേക്കാള്‍ നന്നായി എഴുതാന്‍ തനിക്ക് കഴിയുമെന്ന് കണ്ടാല്‍ പുതിയ ഒരു പോസ്റ്റ് ഇടാവുന്നതാണ്. പക്ഷെ ആദ്യം എഴുതിയ ആളിനെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താന്‍ പാടുള്ളതല്ല്ല്ല.
  10. സിനിമയിലേ അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ കൂടി ചേര്‍ക്കാന്‍ ശ്രമിക്കുക.
  11. നിരൂപണം സിനിമയുടെ കഥ ചുരുക്കി എഴുതുന്നത് ആകരുത്.
  12. അസഭ്യമായതൊന്നും സ്വീകാര്യമല്ല.

നല്ല നിരൂപണങ്ങള്‍ ഈ ബ്ലോഗില്‍ വരുംകാലങ്ങളില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ

46 comments:

bodhappayi said...

ബ്ലോഗു വഴി സിനിമാനിരൂപണം ഒരു വളരെ നല്ല ആശയം തന്നെ. ആളുകള്‍ അറിയാതെ പോകുന്ന ഓഫ്‌ബീറ്റ്‌ പടങ്ങളുടേ നല്ല വശങ്ങളും തട്ടുപൊളിപ്പന്മാര്‍ തട്ടുപൊളിച്ചതെങ്ങിനെയുന്നും പഴയപുലികള്‍ പുലികളായതെങ്ങിനെയെന്നും അറിയാന്‍ ഒരു നല്ല ഇടം.

ശ്രീജിത്തേ എനിക്കും ഒരു സീറ്റ്‌ വേണം. sandeep.sundaram at gmail.com

Unknown said...

മ്വോനേ ശ്രീജീ,
കൊടഡൈ ഒരു മെമ്പര്‍ഷിപ്പ്!

എനിക്ക് ‘ബാറ്റില്‍ ഷിപ്പ് പൊട്ടാംകിന്‍’, അകിര കുറസോവ, ‘ദി ബൈസിക്കിള്‍ തീഫ്’ ഇവയെയൊക്കെ പറ്റി എഴുതാഞ്ഞിട്ട് എരിപൊരി സഞ്ചാരം.

(ഓടോ: എന്റെ ആദ്യത്തെ പോസ്റ്റ് ‘അച്ചാമ്മക്കുട്ടിയുടെ അച്ചായനോ’ ‘അമേരിക്കന്‍ അമ്മായി‘യോ ആയിരിക്കും)

Rasheed Chalil said...

ശ്രീജിത്തെ ഒരു മെമ്പര്‍ഷിപ്പ് പ്ലീസ്..

rasheedchalil@gmail.com

മുല്ലപ്പൂ said...

നല്ല സംരംഭം

വല്യമ്മായി said...

ദില്‍ബാസുരന്‍,അമ്മായിമാരെ തൊട്ട്‌ കളിക്കരുത്‌.അങ്ങനെ ചെയ്താല്‍ ഞാന്‍ അസുരവിത്തിനൊരു നിരൂപണം എഴുതും.

Unknown said...

അയ്യേ... അമ്മായിമാരെ തൊട്ട് കളിക്കരുതെന്നോ?

വല്ല്യമ്മായീ... ഞാനാ ടൈപ്പല്ല കേട്ടോ...

നോ ബോഡീ ടച്ചിങേ.... :-)

Shiju said...

sreejith
ഒരു മെമ്പര്‍ഷിപ്പ്!

വിചാരം said...

ശ്രീജിത്തേ.... എന്നാല്‍ തുടങ്ങിക്കോളൂ ... കച്ചവട സിനിമയും സമാന്തര സിനിമകളുടെയും അതിര്‍ വരമ്പുകള്‍.... സൂക്ഷ്മ നിരീക്ഷണം നടത്തട്ടെ..... ക്രിയാത്മകമായ നിരീക്ഷണം ആയിരിക്കണം ഏവരുടേയും......
നേരുന്നു ഭാവുകങ്ങള്‍ നേരിനായ്‌ .....,
ഫാറൂഖ്‌ ബക്കര്‍ പൊന്നാനി

അരവിന്ദ് :: aravind said...

തള്ളേ! സ്വയമ്പന്‍ ബ്ലോഗ്!
ഡായ് പുള്ളേ...ഖൊഡ്രേയ് ഇവിടൊരു ശീട്ട്!

:-))

Kumar Neelakandan © (Kumar NM) said...

നിരൂപണം എഴുതാന്‍ വേണ്ടി കാണുന്ന ചിത്രങ്ങളുടെ കൌണ്ടര്‍ ഫോയില്‍ ഇവിടെ സബ്മിറ്റ് ചെയ്താല്‍ ടിക്കറ്റിന്റെ കായ് റീ ഇമ്പേഴ്സ് ചെയ്യാന്‍ പറ്റുമോ?

എന്തായാലും കൊട് ഒരു ബാല്‍ക്കണി ടിക്കറ്റ് ഇവിടേയും

ഉമേഷ്::Umesh said...

“പ്രതിപാധിക്കുക” തെറ്റു്. “പ്രതിപാദിക്കുക” ശരി.

അക്ഷരത്തെറ്റുകളുടെ താള്‍ കാണുക.

Sreejith K. said...

ഉമേഷേട്ടാ‍, തെറ്റ് തിരുത്തിയിട്ടുണ്ട്. ചൂണ്ടിക്കാണിച്ചതിന് നന്ദി.

prapra said...

ഉഗ്രന്‍ പരിപാടി. ഇങ്ങനെ ഒരു സാധനം ഇല്ലാത്തതെന്തേ എന്ന് വിചാരിക്കുകയായിരുന്നു. ഇവിടെ സിനിമ റിലീസ് ആകുമ്പോളേക്കും നാട്ടില്‍ ഫ്ലോപ്പ് ആയതിന്റെ ആഘോഷിക്കുകയായിരിക്കും , അതുകൊണ്ട് ലോക്കല്‍ ബ്ലോഗേര്‍മാര്‍ പെട്ടെന്ന് റിവ്യൂകള്‍ ഇറക്കാന്‍ അപേക്ഷ. പോസ്റ്റ് പിന്നെയും തിരുത്തി കുറിച്ച് മെച്ചപ്പെടുത്താലോ?
പോയിന്റ് 11: സിനിമയിലേ അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ കൂടി ചേര്‍ക്കാന്‍ ശ്രമിക്കുക.
പോയിന്റ് 12: നിരൂപണം സിനിമയുടെ കഥ ചുരുക്കി എഴുതുന്നത് ആകരുത്.

കുമാര്‍ജിയുടെ തമാശ ഇഷ്ടപ്പെട്ടു, കൂടുതല്‍ ആള്ക്കാരെ കുത്തിനിറയ്ക്കാന്‍ പറ്റിയാല്, തീയേറ്റര്‍കാര്‍ റീ ഇമ്പേഴ്സ്മെന്റ് തരേണ്ടതാണ്‌.

Sreejith K. said...

പ്രാപ്രാ, നല്ല നിര്‍ദ്ദേശങ്ങള്‍. ആ പറഞ്ഞവ കൂടി ഞാന്‍ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. നന്ദി

മഹേഷ് said...

മലയാളത്തില്‍ സിനിമ ഊര്‍ദ്ധ്വശ്വാസം വലിക്കുന്ന സന്ദര്‍ഭത്തില്‍ ബ്ലോഗില്‍ സിനിമാ നിരൂപണം നല്ലതു തന്നെ.

ശരാശരിയില്‍ താഴെ നിലവാരമുള്ള മലയാളത്തിലെ സിനിമകള്‍ നേരിടുന്ന പ്രശ്നം സൌന്ദര്യശാസ്ത്രപരമല്ല മറിച്ച്‌ ദര്‍ശനശൂന്യതയുടേതാണ്‌.

ഉമേഷ്::Umesh said...

നല്ല സംരംഭം. സിനിമാ കാണല്‍ കുറവായതിനാല്‍ മെമ്പര്‍ഷിപ്പ് ചോദിക്കുന്നില്ല.

അരവിന്ദന്‍, ബെന്നി, രാജേഷ് വര്‍മ്മ, ആദിത്യന്‍, തുളസി, മന്‍‌ജിത്ത്, വക്കാരി തുടങ്ങിയവരെ ക്ഷണിക്കൂ. ഇവരൊക്കെ സിനിമയുടെ അഭിപ്രായങ്ങള്‍ മുമ്പു പറഞ്ഞവരാണല്ലോ. ഇ-മെയില്‍ ഐഡി കിട്ടിയാല്‍ ഇഞ്ചിയെയും.

Visala Manaskan said...

ഗംഭീര ഐഡിയ. മെമ്പര്‍ഷിപ്പ് വേണമല്ലോ, തറ സീറ്റായാലും മതി.

ശ്രീ യേ... ഒന്നയച്ചേക്കണേ.. റ്റു
entamme@ജിമെയില്‍.കോം

ആനക്കൂടന്‍ said...

മലയാളത്തില്‍ സിനിമ ഊര്‍ദ്ധ്വശ്വാസം വലിക്കുന്നു എന്ന അഭിപ്രായത്തോട് വിയോജിക്കുന്നു.
എല്ലാവരും ബാറ്റും ബോളുമെടുത്ത് ഇറങ്ങിയ സ്ഥിതിക്ക് കമന്ററി ബോക്സിലിരിക്കുന്നതാണ് ഭംഗി...അങ്ങനെ തന്നെയാവട്ടെ.

Sudhir KK said...

നല്ല ആശയം. വല്ലപ്പോഴും സിനിമ കണ്ടാല്‍ വിമര്‍ശിക്കാന്‍ ഒരു സ്ഥലമായല്ലോ. ഒരു ശീട്ട് എനിക്കും. ഇമെയില്‍ ഇതാ: sudhirkk അറ്റ് ജിമെയില്‍.കോം.

myexperimentsandme said...
This comment has been removed by a blog administrator.
myexperimentsandme said...

മാന്‍ സാര്‍:

എനിക്കും കൂടി ഒന്ന് കനിഞ്ഞ് കുനിഞ്ഞ് തരുവാനപേക്ഷ:

പ്രവര്‍ത്തിപരിചയം:

1. എന്‍‌ട്രന്‍ ക്യോംചിംഗിന് പോയി ഏഴുമുതല്‍ പത്തുവരെ ക്യോച്ചി പതിനൊന്നിനു നൂണ്‍ ഷോ, ഭാരതീയ കാപ്പിക്കടയില്‍ മസാല്‍ നില്‍പ്പനടി, രണ്ടിന്റെ മാറ്റിനി, ബസ്സുണ്ടെങ്കില്‍ ആറിന്റെ ഫസ്റ്റ്.

2. ത്യാഗം സഹിച്ച് കണ്ട അമ്മയാണേ സത്യം മുതലായ സിനിമികള്‍. തെളിവിവിടെ.(ഡയറക്ട് മാര്‍ക്കറ്റിംഗിന് സോറി).

3. പൈ ബ്രദേഴ്‌സ് സെക്കന്റ് ഷോ കണ്ട് ലാസ്റ്റ് ബസ്സ് പോയി ആദ്യ രണ്ട് ക്രിമി നടപ്പ്, പിന്നെ രണ്ട് ക്രിമി, ജീപ്പിന്റെ ബാക്ക്, പിന്നെ എട്ടു ക്രിമി, പിന്നെയും നടപ്പ്+ഓട്ടം+നടപ്പ്, ഒരു വിധത്തില്‍ രാത്രി രണ്ട് മണിക്ക് റൂമിലെത്തിയ പല അനുഭവങ്ങളിലൊരു അനുഭവം.

4. സെക്കന്റ് ഷോ കണ്ട് ചാണക വണ്ടി, പാണ്ടിലോറി, മത്തിവണ്ടി, എന്തിനധികം ആംബുലന്‍സ് പോലും ഉപയോഗിച്ച് റൂമിലെത്തിയത്.

5. മെസ്സ് ഡ്യൂട്ടി പകുതിവെച്ച് നിര്‍ത്തി സിറ്റിത്തെരുവീഥികളില്‍ക്കൂടി ഏതുപടം കാണണം എന്ന് വലഞ്ഞലഞ്ഞത്.

6. പ്രിയമിത്രവും ഞാനും കൂടി രംഗീല സെക്കന്റ് ഷോ കാണാന്‍ പൊരിഞ്ഞ മഴയത്ത് പോയി ടിക്കറ്റ് കിട്ടാതെ നിരാശനായി കൂട്ടം തെറ്റി വായില്‍ നോക്കി മിത്രത്തെയും തപ്പി നടക്കുന്ന സമയത്ത് അതുപോലെ കൂട്ടം തെറ്റിയ ഒരു ഉത്തരേന്ത്യക്കാരന്റെ കൂട്ടം തെറ്റിയ ഭാര്യയെ തപ്പാന്‍ ഒരു കുട ലിഫ്റ്റ് കൊടുത്ത് ഞങ്ങള്‍ തപ്പിത്തപ്പി നടന്നപ്പോള്‍ ദേഹത്തിന്റെ ഭാര്യ എന്റെ പ്രിയമിത്രത്തിന്റെ കുടയില്‍ അതുപോലെ ലിഫ്റ്റടിച്ച് കണവനെ തപ്പിനടന്ന് അവസാനം സാബുന്‍ കാ ഡിബ്ബാ സ്റ്റൈലില്‍ ഞാനും പ്രിയമിത്രവും കണവനും കണവയും തീയറ്ററിന്റെ ടിക്കറ്റ് ഗേറ്റിനടുത്ത് കൂട്ടിമുട്ടി ഇതെങ്ങിനൊത്തടി മറിയേ എന്ന് വിളിച്ച് കൂവിയപ്പോള്‍ ആ സമാഗമം കണ്ട് സന്തോഷാശ്രുക്കള്‍ പൊഴിച്ച ടിക്കറ്റ് കുട്ടപ്പന്‍ ഞങ്ങള്‍ നാലുപേര്‍ക്ക് സ്പെഷല്‍ ടിക്കറ്റ് തന്നത്. അത് കഴിഞ്ഞ് പന്ത്രണ്ട് പത്തെസ്സീ ചാണകവണ്ടിയില്‍ ഹോസ്റ്റല്‍ പൂകിയത്.

7. ഏതു പടം കണ്ടാലും കുറഞ്ഞത് അരമണിക്കൂറെങ്കിലും ഉറങ്ങിയത്. അവ്വൈ ഷണ്‍‌മുഖി കണ്ട് തളര്‍ന്നുറങ്ങി ഞെട്ടിയെഴുന്നേറ്റത് കാതല്ലാ, കാതല്ലാ പാട്ട് കേട്ട്. നഷ്ടപ്പെട്ട് പോയ ഭാഗങ്ങള്‍ കാണാന്‍ ഒന്നുകൂടി കയറിയപ്പോള്‍ പിന്നെയും ആദ്യത്തെ പ്രാവശ്യം ഉറങ്ങിയ സീനായപ്പോള്‍ തന്നെയുറങ്ങി പിന്നെയും കാഥല്ലാ, കാഥല്ലാ കേട്ട് തന്നെ ഞെട്ടിയുണര്‍ന്നത്.

8. ഖുര്‍ബ്ബാനി കാണാന്‍ അമ്മാവനുമൊത്ത് പോയപ്പോള്‍ ബാല്‍ക്കണി ചാര്‍ട്ടര്‍ ചെയ്ത് സിനിമാ കണ്ടത്. സിനിമ തുടങ്ങി മൂന്നാം മിനുറ്റില്‍ സീറ്റ് കട്ടിലാക്കി അമ്മാവന്‍ കിടന്നുറങ്ങിയത് (ചിരിയോ ചിരിക്കും അദ്ദേഹം അതുതന്നെ ചെയ്തു).

9. എലിപ്പത്തായം കണ്ട് കരമന ഒന്ന് വായ തുറന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചത് (ആകപ്പാടെ അദ്ദേഹം വായ തുറന്നത് ഗള്‍ഫുകാരെ ചീത്ത പറയാന്‍-ഗള്‍ഫുകാര്‍ ഷമി).

10. അവസാനമായി തീയറ്ററില്‍ കണ്ട മലയാള തന്മാത്രപ്പടത്തിനിടയ്ക്ക് ഒരച്ഛന്‍, അമ്മ, മൂത്തമകന്‍, രണ്ടാമത്തെ മകന്‍, മൂന്നാമത്തെ മകന്‍, നാലാമത്തെ മകന്‍, അഞ്ചാമത്തെ മകന്‍, ആറാമത്തെ മകന്‍ എന്നിവര്‍ മൂന്നു സീറ്റുകളിലായിരുന്ന് കാശ് ലാഭിച്ച് രണ്ടാമത്തെ മകന്റെയും ആറാമത്തെ മകന്റെയും ചവിട്ടുകള്‍ ഓരോ മിനിറ്റിടവിട്ടും ഞാനിരുന്ന കസേരയ്ക്ക് കിട്ടി ഒരു മിനിറ്റുപോലും ഉറങ്ങാ‍ന്‍ സമ്മതിക്കാതിരുന്നത്. സെന്റി സീന്‍ വരുമ്പോള്‍ കരയാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്താല്‍ മതിയെന്ന് ആ സിനിമയില്‍ സഹപ്രേക്ഷകര്‍ കാണിച്ച് തന്നത്.

11.അഥര്‍വ്വം സിനിമയ്ക്ക് പന്ത്രണ്ടിന്റെ ബാല്‍ക്കണിക്യൂവില്‍ ഒന്നാമതെത്തിയത്. കിരീടത്തിന് പത്തിന്റെ ക്യൂവില്‍ ഒന്നാമതെത്തിയത്.

12. തയ്ക്കാന്‍ കൊടുത്ത പാന്റ്സ് വാങ്ങിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് അമ്മാവനെ ചട്ടം കെട്ടി അദ്ദേഹം വഴിയില്‍ സ്കൂട്ടറുമായി വന്ന് ഹല്ലോ മൈ ഡിയര്‍ റോംഗ് നമ്പര്‍ കാണ്ടിട്ട് രാത്രി തിരിച്ച് വന്ന് അച്ഛന്‍ ഒന്നും മിണ്ടാ‍തിരുന്നപ്പോള്‍ രക്ഷപെട്ടു എന്ന് കരുതി സന്തോഷത്തോടെ കിടന്നുറങ്ങി അടുത്ത ദിവസം അച്ഛന്റെ ചൂരവടിയ്ക്കടികൊണ്ട് ഞെട്ടിയെഴുന്നേറ്റതും സംഗതി അച്ഛന്റെ വീട്ടിലും അമ്മ വീട്ടിലും പരസ്യമാക്കി ചമ്മി നാശമായത്.

വിലാസം. wakaariഅറ്റ് ജീമെയില്‍ കുത്ത് കോമാ.

(സ്പാമരന്‍ പിടിക്കുമോ ഭഗവാനേ)

Unknown said...

വക്കാരീ സീമചേച്ചിയുടെ നായകനായി അഭിനയിച്ചിട്ടും ഉണ്ട്. അതിനെ വിമര്‍ശിച്ച് ഞാന്‍ ഉടന്‍ ഒരു പോസ്റ്റിറക്കുന്നുണ്ട്.

(അസൂയ കൊണ്ടൊന്നുമല്ല!)

Santhosh said...

വന്ന് വന്ന് മിക്ക പടം കണ്ടാലും ചൊറിഞ്ഞു കേറും. അപ്പോഴൊക്കെ ഒന്നു വിമര്‍ശിക്കണമെന്നും തോന്നും. നല്ല പരിപാടി തന്നെ. പുതിയ പടങ്ങളുടെ വിമര്‍ശനമേയുള്ളോ അതോ പഴയ പട വിമര്‍ശനവും ഉണ്ടോ?

myexperimentsandme said...

ശ്ശോ എന്റെ സിനിമാജീവിതത്തിലെ ആ സുപ്രപ്രധാനമുഹൂര്‍ത്തം മാത്രം ഞാനെപ്പോഴും മറക്കുന്നെന്താണ് ദില്‍ബ്ബൂ?. ആ പതിനാറ് സെക്കന്റ് ഉജ്ജ്വല അഭിനയത്തിന്റെ ഓരോ സെക്കന്റും ഓരോ പാരയാക്കി പാരയാക്കാതുള്ള ഒരു ഉജ്ജ്വല നിരൂപണം എഴുതണം കേട്ടോ :)

ശരിയാ, പഴയ പടങ്ങളുടേയും പറ്റുമോ? ഈയിടെ കണ്ട പടങ്ങള്‍ തിങ്കളാഴ്‌ച നല്ല ദിവസം, കരിയിലക്കാറ്റു പോലെ, പുതുക്കോട്ടയിലെ പുതുമണവാളന്‍, മൂക്കില്ലാ രാജ്യത്ത്.

ബിന്ദു said...

കൊള്ളാം നല്ല ആശയം. :)

Anonymous said...

നല്ല സംരംഭം...

പക്ഷെ...ഇതും ഇവിടെയുള്ള അനേകമായിരം കൂട്ട ബ്ലോഗുകളുടെ സ്ഥിതിയിലേക്ക് പോവാണ്ട് നോക്കണെ...എന്തു മാത്രം കൂട്ട ബ്ലോഗുകളാ നമുക്കു...എന്നിട്ട് രണ്ട് പോസ്റ്റ് കഴിയുമ്പൊ പിന്നെ പോസ്റ്റൊന്നും ഇല്ലാണ്ടാവണു..എന്നിട്ട് അതൊക്കെ ഇങ്ങിനെ അനാഥമായി കിടക്കുണു... :-(

അങ്ങിനെയാവുന്നതിനേക്കാളും നല്ലത്. എല്ലാരും അവനോന്റെ ബ്ലോഗില്‍ ഇടുക.എന്നിട്ട് അതിന്റെ ലിങ്ക് ഇവിടെ കൊടുക്കുകയോ മറ്റോ. ചുമ്മാ അഭിപ്രായം പറയുണൂന്നെയുള്ളൂവെ എടുക്കണ്ട.

ഉമേഷേട്ടന്‍ ഒരു വലിയ ആളെ വിട്ടുപോയി... മിസ്റ്റര്‍ പാപ്പാന്‍ ജി. ആ മാഷിന്റെ നിരൂപണം ഒന്നൊന്നര ആയിരിക്കും... :-)

Adithyan said...

ശ്രീജിത്തേ, കൊള്ളാം... നല്ല പരിപാടി.

എനിക്ക് ‘ബാറ്റില്‍ ഷിപ്പ് പൊട്ടാംകിന്‍’, അകിര കുറസോവ, ‘ദി ബൈസിക്കിള്‍ തീഫ്’ ഇവയെയൊക്കെ പറ്റി എഴുതാഞ്ഞിട്ട് എരിപൊരി സഞ്ചാരം....

ദില്‍ബ്വേ,
അറിഞ്ഞൂടെങ്കില്‍ മുണ്ടാണ്ടിരുന്നാപോരെ? വിളിച്ചു കൂവി നാട്ടുകാരെ മുഴുവന്‍ അറിയിക്കണോ?

പാവം അകിര കുറസോവ ഏതോ ഫിലിമിന്റെ പേരാണെന്നാ വിചാരിച്ചെ.

ഇനി ഞാന്‍ അതല്ല ഉദ്ദേശിച്ചേ എന്നൊന്നും പറഞ്ഞ് വെറുതെ പെരിങ്ങ്സ് ആവാന്‍ നോക്കണ്ടാ ;))

ഉമേഷ്::Umesh said...

അതിനു പാപ്പാന്‍ പോസ്റ്റെഴുതാറില്ലല്ലോ, കമന്റു മാത്രമല്ലേ ഉള്ളൂ :)

പാപ്പാനെ മാത്രമല്ല, സന്തോഷിനെയും വിട്ടുപോയി. കുറേ നല്ല സിനിമാനിരൂപണങ്ങള്‍ തന്ന ആളാണു സന്തോഷ്.

ദേവന്‍ said...

4+3 = 7 സിനിമ കണ്ടിട്ടുണ്ട്‌
കണ്ട സിനിമയെക്കുറിച്ച്‌ ഇന്നേവരെ
ക മ എന്നു രണ്ടക്ഷരം പറഞ്ഞിട്ടുമില്ല
ന്നാലും മേംബ്രഷിപ്പ്‌ ഒരെണ്ണം കിട്ടിയാല്‍...

അനംഗാരി said...

ശ്രീജിത്തേ....എനിക്കൊരു തറ ടിക്കറ്റ്.ദാ ഞാന്‍ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി എത്തിക്കഴിഞ്ഞു.

കരീം മാഷ്‌ said...

നിനിമാ ആസ്വാദനത്തിനും വിമര്‍ശനത്തിനും ഒരു പേജ്‌ ഞാന്‍ കാത്തിരിക്കുകയായിരുന്നു. പലരുടെയും കഴിവുകള്‍ അപാരമെന്നു നാം വായിച്ചറിഞ്ഞതാണല്ലോ? ഈ ബ്ലോഗില്‍ ആശയദാരിദ്ര്യം വരില്ല. നല്ല കമന്റു മഴയായിരിക്കും. നല്ല "അടി" hit കിട്ടിയാല്‍ സിനിമാക്കാരും വിടില്ല. ടി.വി.യിലോക്കെ കാണുന്ന പോലെ പ്രി റിലീസ്‌ കമ്പൈനുകളും പ്രതീക്ഷിക്കാം. നന്നായ്‌ ഓര്‍ഗനൈസ്‌ ചെയ്യണം.
ചര്‍ച്ച ചെയ്യപ്പേടുന്ന ചിത്രത്തിന്റെ ഒരു name logo അടങ്ങിയ ചിത്രം പോസ്‌റ്റില്‍ ആദ്യം കൊടുത്താല്‍ നന്നാവും. ആ ചിത്രത്തെ കുറിച്ചു മാത്രമേ ആ പോസ്‌റ്റിന്റെ കമന്റില്‍ ഇടാവു..

നന്ദി, ശ്രീജിത്ത്‌..
മധുര നാരങ്ങയുടെ മറുവശം കാണിച്ചു തരുന്നതിന്ന്‌.
tkkareem@gamil.com

കണ്ണൂസ്‌ said...

ജിത്തേ, ഷൂട്ട്‌ വണ്‍ അറ്റ്‌ മീ.. എത്‌രാസ്‌ നഹിം ഹേ തോ..

kannusmv@gmail.com

സൂര്യോദയം said...

ശ്രീജിത്തേ... ഞാന്‍ ഒരു സിനിമാപ്രേമിയാണ്‌. അതിനാല്‍ ഒരു ബെഞ്ച്‌ സീറ്റിനുള്ള ടിക്കറ്റ്‌ കിട്ടിയാല്‍ ഞാനും വല്ലതും പറയാം..
sooryodayam@hotmail.com

രാജേഷ് പയനിങ്ങൽ said...

ശ്രീജിത്തേ,ഒരു മെമ്പര്‍ഷിപ്പ് എനിക്കും തരൂ.

Unknown said...

ആദീ,
ക്വോട്ട്സ് ശ്രദ്ധിച്ചില്ലായിരുന്നോ? :)

പിന്നെ അകിര കുറസോവ ഏതാ സിനിമ എന്ന് അല്ലേ? കണ്ടിട്ടില്ലേ? നായകന്‍ ശങ്കര്‍,നായിക ഉണ്ണിമേരി,വില്ലന്‍ ജഗ്ഗു. നായകന്റെ അളിയന്‍ കുതിരവട്ടം പപ്പു ജപ്പാനില്‍ നിന്ന് വരുന്നു. പുള്ളിയുടെ പേരാണ് സിനിമയ്ക്കും.കണ്ടിരിക്കേണ്ട പടമാണ് കേട്ടോ.പപ്പുവിന്റെ “അത്....ഞാന്‍ പിന്നെപ്പറയാം” എന്ന ക്ലാസിക് ഡയലോഗിന് 5 ഓസ്കറാണ് കിട്ടിയത്.

ഇതൊന്നും അറിയാത്ത നീയൊക്കെ എന്ത് നിരൂപണവും മാങ്ങാത്തൊലിയുമാഡേ നടത്താന്‍ പോകുന്നത്?

(ആദി പെരിങ്ങ്സിനേയും ചേര്‍ത്ത് താങ്ങിയത് കൊണ്ട് തല്‍ക്കാലം ഇത്ര മതി എന്ന് വെച്ചു) :-)

Unknown said...

നല്ല എഴുത്തുകാരുള്ള ഈ ബ്ലൂലോകത്ത് എന്ത് കൊണ്ട് പുതിയ സിനിമകള്‍ക്ക് നല്ല നിരൂപണങ്ങള്‍ ഉണ്ടാകുന്നില്ല? ഈ ബ്ലോഗ് അതിനുള്ള ശ്രമമാണ്.

‘ബ്ലൂ’ലോകത്തെ സിനിമാ നിരൂപണമോ? ആകെമൊത്തം പന്തികേടാണല്ലോ ശ്രീജീ... :-)

Sreejith K. said...

ഹ ഹ. ദില്‍ബൂ, ആ അക്ഷരത്തെറ്റ് എന്നെ കുറേ ചിരിപ്പിച്ചു. നീ കൊള്ളാമല്ലോ കൊച്ചനേ, ബ്ലൂ കണ്ടാല്‍ വിടില്ല അല്ലേ. പരസ്യമായി വിളിച്ച് പറഞ്ഞ് അപമാനിച്ചതിന് നന്ദി. നീ ഉമേഷേട്ടനാകാന്‍ പഠിക്കുക്കുവാണോ ;)

ഫോര്‍ യുവര്‍ ഇന്‍ഫോര്‍മേഷന്‍, തെറ്റ് തിരുത്തിയിട്ടുണ്ട്.

കിരണ്‍ തോമസ് തോമ്പില്‍ said...

bbppbosശ്രീജിത്തേ എന്നേയും കൂടി അംഗമാക്കുമോ ഈ ഗ്രൂപ്പില്‍. ഞാന്‍ അലമ്പുണ്ടാക്കില്ല സത്യം

വിനയന്‍ said...

കൊള്ളാം എനിക്ക് ഇഷ്ടപെട്ടു.ശ്രീജിത്ത് ഒരു പടം നിരൂപണം ചെയ്യാന്‍ എത്ര പ്രാവശ്യം ആ പടം കാണും എന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.
എല്ലാ ഭാവുകങ്ങളും നേരുന്നു

വിനയന്‍

Renjith Nair said...

(ഇത്‌ എന്റെ ജീവിതത്തിലെ ആദ്യത്തെ പോസ്റ്റ്‌ ആണു, കുറ്റങ്ങളും കുറവുകളും ദയവായ്‌ ക്ഷമിക്കുക, അറിയിക്കുക. മെംബെര്‍ഷിപ്പ്‌ ഇല്ലാത്തതു കൊണ്ടു ഈ ചവര്‍ ഇവിടെ തട്ടുന്നു.)

ക്‌ളാസ്‌മേറ്റ്‌സ്‌

സംവിധാനം-ലാല്‍ ജോസ്‌
തിരക്കഥ- ജയിംസ്‌ ആല്‍ബെര്‍ട്ട്‌
അഭിനയികുന്നവര്‍- പ്രിഥ്വിരാജ്‌, ഇന്ദ്രജിത്ത്‌, ജയസൂര്യ, നരൈന്‍ (സുനില്‍), ബാലചന്ദ്രമേനോന്‍, ജഗതി, വിജീഷ്‌, സുരാജ്‌, ശ്രീരാമന്‍, ഒരു മുടി വളര്‍ത്തിയ പയ്യന്‍ (ബോയ്ഫ്രണ്ടിലും, അച്‌ ഛനുറങ്ങാത്ത വീട്ടിലും ഒക്കെ മുഖം കാണിച്ചിറ്റുണ്ട്‌)...

കാവ്യാമാധവന്‍, രാധിക, സുകുമാരി, സുജ, രാജി മേനോന്‍, ഒരു മദാമ്മ,...

പിന്നെ വേറെ കുറെയ്‌ ആള്‍ക്കാര്‍, അവരെ ആരേം അറിയില്ല. അറിയുന്നവര്‍ അറിയിക്കുക.

(ലാല്‍ ജോസിന്റെ ചാന്ദുപൊട്ട്‌, രെസികന്‍ തുടങ്ങിയ സിനിമകല്‍ നേരത്തേേ കണ്ടതുകൊണ്ടു ഒരു തലയിണയും, ബെട്‌ ഷീറ്റും കൊതുകുതിരിയും പിന്നെ ചെറിയ ചങ്കിടിപ്പോടും കൂടിയാണു ഈ സിനിമ കാണാന്‍ പോയതു. ആദ്യത്തെ ദിവസം പോയിട്ടു പിന്നീടു പോയ മൂന്നു ദിവസവും ടിക്കറ്റ്‌ ശെരിയായില്ല, ഒടുവില്‍ സഹികെട്ട്‌ ബ്ലാക്കിനു സാധനം കയ്യിലാക്കി.)

സ്ക്രീനില്‍ വെട്ടം കണ്ടു, "വന്ദെ മാതരം" പാട്ട്‌ ഇട്ട്‌ തുടങ്ങിയപ്പോള്‍ തന്നെ കാണികള്‍ തീയേറ്റര്‍ മുതലാളിയുടെ അച്ചനും അമ്മക്കും ഒക്കെ സുഖം ആണൊ എന്നു അന്വേഷിച്ചു കൂവി തുടങ്ങി.(ടാ ടാ ്‌$%^%&%&%$^$^$ പടം ഇടെട്രാ %^%%$^^&....)
പിന്നെ ഡോള്‍ബിഡിജിറ്റല്‍ ഡിസ്കിന്റെ വരവും കീറലും പൊട്ടിത്തെറിയും ഒക്കെ കഴിഞ്ഞപ്പോള്‍ ആകെ ഒരു കയ്യടി.

അതിനു ശേഷം എസ്‌.എസ്‌.എല്‍.സി സെര്‍ട്ടിഫിക്കറ്റിന്റെ ഒരു കോപ്പി കാണിച്ചു പടം തുടങ്ങി.
(സെന്‍സര്‍ ബോര്‍ഡ്‌ സെര്‍ട്ടിഫിക്കറ്റ്‌ എന്നും പറയും)

ഒരു കോളേജിലെ കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്റിലെ വിദ്യാര്‍ഥികള്‍ 15 വര്‍ഷത്തിനു സേഷം ഒരു ഫങ്ങ്ഷനു വേണ്ടി അവിടെ ഒത്തു ചേരുന്നതില്‍ സിനിമ തുടങ്ങുന്നു. അവരുടെ സഹപാഠിയും, അവര്‍ക്കു ഏവര്‍ക്കും പ്രിയപെട്ട അവരുടെ അയ്യര്‍ സാറിന്റെയും, ലെക്ഷ്മി റ്റീച്ചറിന്റേം മകന്‍ മുരളിയുടെ ഓര്‍മയ്ക്കായ്‌ പണിത മ്യൂസിക്‌ ഹോളിന്റെ ഉല്‍ഘാടനം ആയിരുന്നു അന്ന്. (ബാലചന്ദ്രമേനോന്‍, ഒരു ആന്റി, നരെയിന്‍)

15 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കോളേജിലെ ഒരു രാഷ്ട്രീയ നേതാവായ സുകുവിന്റേയും , സ്ഥലം എം.എല്‍.എ യുടെ മകള്‍ താരയുടെയും പ്രണയം ആണു സിനിമയുടെ തീം. (പ്രിഥ്വിരാജും കാവ്യയും)
അഗാധമായ്‌ പ്രണയിചിരുന്നെങ്കിലും അവര്‍ക്കു ഒന്നിക്കാന്‍ കഴിഞ്ഞില്ല. അതെങ്ങനെ സംഭവിച്ചു എന്നാണു ലാല്‍ ജോസ്‌ നമുക്കു പറഞ്ഞു തരുന്നത്‌.

സുകുവിന്റെ ക്ലാസ്സ്‌ മേറ്റും, റൂം മേറ്റും ആണു പഞ്ചാര വീരനായ പയസ്സ്‌. ഈ ചിത്രതിലെ ഹാസ്യത്തിന്റെ നല്ലൊരു പങ്കും കൈകാര്യം ചെയ്തിരികുന്നത്‌ പയസ്സിലൂടെ ആണു. തന്റെ പതിവു വില്ലന്‍ വേഷത്തില്‍ നിന്നും ഇന്ദ്രജിത്തിനു ഒരു ബ്രേക്ക്‌ ആണു പയസ്സ്‌. "ആശാന്‍ അസ്സലായിട്ടു ചെയ്തിട്ടുണ്ട്‌."

സുകുവിനു കോളേജില്‍ ഒരു എതിരാളി (പാര) ഉണ്ട്‌ - സതീശന്‍ കഞ്ഞിക്കുഴി. ഇയാള്‍ സുകുവിന്റെ എതിര്‍ പര്‍ട്ടിയും താരയുടെ അഛന്റെ അനുയായിയും ആണു. താരയെ കെട്ടിയാല്‍ ഓസിനു ഒരു മന്ത്രി ആകാം എന്നു സ്വപ്നം കണ്ടു നടക്കുന്നവന്‍. സതീശനും ശിങ്കിടി വാസുവും എപ്പോളും ഇവരെ തമ്മില്‍ തെറ്റികാന്‍ സ്രമിക്കും. ഇതിലൊക്കെ ആണു ചില "ഗോമെടി" (ചിരി വരും, വരാതിരിക്കും). സതീശനായ്‌ ജയസൂര്യയും വാസുവായി വിജീഷും.(നമ്മള്‍ സിനിമയിലെ നൂലുണ്ട, ഇപ്പൊ മെലിഞ്ഞു നൂല്‍ മാത്രെ ഉള്ളൂ ഉണ്ടയല്ല.)

ഒരു ഡീസന്റ്‌ പയ്യനും, കലാകാരനും (എന്നെപ്പോലെ) ആയ മുരളിയെ നരൈന്‍ അസ്സലാക്കി. (ബാക്കി സിനിമ കാണുക, പോസ്റ്റിയാല്‍ രസം പോകും)

ഇത്രെം മിമിക്രിക്കാര്‍ അനുകരിച്ചു കൊളം ആക്കിയെങ്കിലും ബാലചന്ദ്രമേനൊന്‍ തന്റെ ഡയലോഗ്‌ പ്രസന്റേഷന്‍ സ്റ്റൈല്‍ മാറ്റിയിട്ടില്ല. വെരി ഗുഡ്‌.

മിക്ക ക്രിസ്റ്റ്യന്‍ സ്ഥാപനത്തിലെ അഡ്മിനിസ്റ്റ്രേഷനിലും ഉള്ള പോലെ ഒരു തരികിട ഫാദര്‍. ജഗതി അതു നന്നായി ചെയ്തു. കോപ്രായത്തില്‍ കൂടിയും ദ്വയാര്‍ദ്ഥം വരുന്ന പദങ്ങള്‍ ഉപയൊഗിച്ചും "ഗോമെടി" എന്നു പറഞ്ഞു മലയാളികളെ ചിരിപ്പിക്കന്‍ സ്രമികുന്നവര്‍ ഇതു കണ്ടു പഠിക്കണം.

ഈ സിനിമയുടെ മുക്കാല്‍ ഭാഗവും മെയില്‍ ടോമിനേഷന്‍ ആണു, എന്നാല്‍ അവസാനത്തെ ഒരു ഫ്ലാഷ്‌ ബാക്കും പക വീട്ടുന്ന സീനും നല്ല ഒരു അഭിനേത്രിയെ മലയാള സിനിമക്കു സമ്മാനികുന്നു. ഈസ്റ്റ്‌ കോസ്റ്റിന്റെ ആല്‍ബങ്ങളില്‍ സ്തിരമായ്‌ കാണുന്ന രാധിക. സിനിമയുടെ ആദ്യ മുക്കാല്‍ ഭാഗവും വെല്യ റോള്‍ ഒന്നും ഇല്ലത്ത സയിലന്റ്‌ കാരക്ടര്‍ റസിയ എന്ന മുസ്ലീം പെണ്‍കുട്ടിയെ രാധിക നന്നായ്‌ അവതരിപ്പിച്ചു.

കാവ്യാ മാധവനെ വെറുതേ ഒരു നായികാ സ്ഥാനത്തു തളച്ചിട്ടു. അഭിനയ മുഹൂര്‍ത്തം എന്നു പറയാന്‍ വലുതായിട്ടു ഒന്നും കൊടുത്തിട്ടില്ല. ഫസ്റ്റ്‌ റൊമാന്റിക്‌ ഡയലോഗ്‌ "പൊടിമീശക്കാരനെ..." ഞാന്‍ സഹിതം കൂവ്വി വെളുപ്പിച്ചു.

സുകുമാരിയും, രാജി മേനോനും ഗസ്റ്റ്‌ അപ്പീയറന്‍സ്‌ നന്നാക്കി.

ക്ലാസ്സ്‌ മേറ്റ്സ്‌'ല്‍ കൂടി മലയാള സിനമക്കു നല്ലൊരു തിരകഥാകൃത്തിനെ കിട്ടി എന്നു പറയുന്നതാവും ശെരി. തീര്‍ച്ചയായും മനസ്സില്‍ തട്ടുന്ന രീതിയില്‍ തന്നെയാണു ജയിംസ്‌ ആല്‍ബെര്‍ട്ട്‌ തന്റെ തൂലിക ചലിപ്പിച്ചിരികുന്നത്‌. ഇനിയും നല്ല തിരകഥ ആ തൂലികയില്‍ നിന്നും ഉണ്ടാകട്ടെ എന്നു ആശംസികുന്നു.

പാട്ടുകള്‍:
രചന: വയലാര്‍ ശരത്ചന്ദ്രവര്‍മ്മ (അഛന്റെ മോന്‍ തന്നെ, നല്ല കവിത തുളുംബുന്ന വരികള്‍)
സംഗീതം: അലെക്സ്‌ പോള്‍ (മെലഡി രാജകുമാരാ)

ഇതിലെ എല്ലാ ഗാനങ്ങളും "കിഡു" ആണു. വളരെ രൊമാന്റിക്‌ സൊങ്ങ്സ്‌. നൊസ്റ്റാല്ജിക്‌ ഫീലിംഗ്‌ ഉണ്ടാക്കും. തീര്‍ച്ച.


"കാറ്റാടി തണലും തണലത്തര മതിലും..." കിഡു പാട്ട്‌.
ലിറിക്സ്‌ - 10
കൊമ്പൊസിഷന്‍ - 10
പ്രസന്റേഷന്‍ - 10
കോറിൊഗ്രാഫി - 10

"എന്റെ ഖല്‍ബിലെ..."
ഒരു സ്റ്റ്രെസ്സ്‌ മെഡിസിന്‍ ആണെ.

"കാത്തിരുന്ന പെണ്ണല്ലേ..."
ഈ പാട്ടിന്റെ വിഷ്വല്‍'സില്‍ ഒരു കെമിസ്ട്രി ലാബ്‌ മനോഹരമായ്‌ ഉള്‍പ്പെടുത്തിയിരികുന്നു.


രാജീവ്‌ രവി തന്റെ ക്യാമറ കൊണ്ടു എല്ലാ ഗാനങ്ങള്‍ക്കും നല്ലൊരു ഫിനിഷിംഗ്‌ നല്‍കി. പക്ഷെ സീനുകളില്‍ ക്യാമറ വര്‍ക്ക്‌ ചെയിക്കാന്‍ അദ്ദെഹതിനു അധികം അവസരങ്ങല്‍ കിട്ടിയില്ല എന്നു തോന്നുന്നു. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ എല്ലാം നല്ല ആംഗിളില്‍ അദ്ദെഹം കവര്‍ ചെയ്തു. കോട്ടയം സി.എം.എസ്‌ കോളേജ്‌ അതിന്റെ ഫുള്‍ ഗ്ലാമറില്‍ ചെത്തി നില്‍ക്കുന്നു.

ഈ ചിത്രത്തില്‍ എനിക്ക്‌ ഏറ്റവും ഇഷ്ടപെട്ടത്‌ ഇതിന്റെ സീന്‍ കോ-ഓര്‍ഡിനേഷന്‍ ആണു. ഒരവസരത്തില്‍ പ്രേക്ഷകര്‍ അധികം സ്രെദ്ദികാതെയ്‌ കടന്നു പോകുന്ന ചില ഷോട്ടുകള്‍ അവസാനം കഥയുടെ ബക്ക്ബൊണ്‍ ആയി മാറുന്നു. രെഞ്ജന്‍ എബ്രഹാം തന്റെ എഡിറ്റിംഗ്‌ ജോലി ഭംഗിയായി നിര്‍വ്വ്ഹിചു.

പിന്നെ അവിടെ ഇവിടെ ചില കോമഡി കഥാപാത്രങ്ങല്‍ ഉണ്ട്‌, അതൊക്കെ കൊള്ളാം.
(ജൂബയിട്ട തടിയന്‍, വെഞ്ഞാറമൂട്‌ സുരാജ്‌, പ്യൂണ്‍...)

ഒരിക്കലും ഒന്നും 100% പെര്‍ഫെക്റ്റ്‌ ആക്കില്ല - അതാണു മലയാളി.

ഈ സിനിമയില്‍ ഉടനീളം ഫാഷനും-ട്രെന്‍ഡും-1991ഉം അവിടവിടെ പൊരുത്തപെടാതെ നില്‍കുന്നതു കാണാം. അതൊന്നു ശ്രധിക്കണമായിരുന്നു.
ആ മുടി വളര്‍ത്തിയ പയ്യനും സുജയും പൈസ അങ്ങൊട്ടു കൊടുത്തു കേറിയ പോലെയാണു തൊന്നിയതു. ഇവരെ അവിടെ ഇവിടെ എന്ന വണ്ണം ഒട്ടിച്ചു ചേര്‍ത്തിരിക്കുകയാണു. ആ ചെറുക്കനെയ്‌ വെല്യ പെര്‍ക്കഷ്ണിസ്റ്റ്‌ ആയിട്ടു ആണു ചിത്രീകരിച്ചിരികുന്നത്‌ പക്ഷെ ആ പാട്ടു സീനില്‍'ം മറ്റും അവന്‍ കൊട്ടുന്നത്‌ കണ്ടാല്‍.... :)
സുജക്കു വെരുതെയ്‌ ചില എക്സ്പ്രഷെന്‍സ്‌ കൊടുത്ത്‌ അതിനെ ഓവര്‍ എക്സ്പോസെ ചെയ്തിരിക്കുന്നു. ഒരു പാട്ട്‌ സ്രെദ്ദിചാല്‍ കാണാം. അതു കൂടാതെ അവല്‍ടെ ആദ്യ അപ്പീയെറെന്‍സും ബോറിംഗ്‌ ആണു. ഒറുതരം സ്കൂള്‍ നാടകം പോലെ, റ്റൈമിംഗ്‌ തീരെ ഇല്ല.(മീഡിയ ഹോല്‍ഡ്‌ ഉണ്ടെങ്കില്‍ സിനിമയില്‍ മുഖം കാണികാം എന്നു അവളും തെളിയിച്ചു.)

*******************************************

[+] പ്രണയം, രാഷ്ട്രീയം, സ്നേഹബന്ധം എന്നിവ യാതൊരു മസാലയും കൂടാതെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
[+] യുവത്വത്തിന്റെ കഥ നല്ലരീതിയില്‍ പറഞ്ഞിരിക്കുന്നു.
[+] യുവതാരങ്ങള്‍ക്കു ലഭിച്ച്‌ ഹിറ്റ്‌.
[+] ഹ്യൂമര്‍ നല്ല പൊലെ കൈകാര്യം ചെയ്തിരികുന്നു
[+] ആരാധകരുടെ വല്യ ശല്യങ്ങള്‍ ഇല്ലാതെ ആസ്വദിക്കാം
[+] കുടുംബത്തോടെ ചെന്നിരുന്നു കാണാന്‍ പറ്റുന്ന ഒരു നല്ല സിനിമ.
[+] നമ്മുടെ പല ഓര്‍മ്മകളെയും വിളിച്ചുണര്‍ത്തും

എന്റെ റേറ്റിംഗ്‌ - 4/5

കുറിപ്പ്‌:
ഉറങ്ങാത്തതു കാരണം ബെഡ്ഡ്‌ ഷീറ്റ്‌ എന്റെ അടുതിരുന്നു കരഞ്ഞ ചേട്ടത്തിക്ക്‌ കണ്ണീരു തുടക്കാന്‍ കൊടുത്തു.

മണി ടിപ്‌:

താങ്കല്‍ സാമ്പതിക ബുദ്ദിമുട്ടുകള്‍ ഉള്ള ആളാണെങ്കില്‍ ഇപ്പോ തന്നെ തിരുവനന്തപുരത്ത്‌ വന്നു പദ്മനാഭ തീയേറ്ററിന്റെ മുന്‍പില്‍ റ്റിക്കെറ്റ്‌ ബ്ലാക്കിനു വില്‍കുന്ന പണി തുടങ്ങുക. പെട്ടെന്ന് പണക്കാരന്‍ ആകാം. ഞാന്‍ ഗ്യാരന്‍ഡി.

നന്ദി.
കൊച്ചു മുതാലാളി

Kaippally said...

ഇം‌ഗ്ലീഷ് സിനമകളെ കുറിച്ചെഴുതാന്‍ എന്നെ അനുവതികുമോ?

Unknown said...

കൊച്ചു മൊയിലാളീ,
കൊള്ളാം. എനിക്കിഷ്ടപ്പെട്ടു താങ്കളുടെ ശൈലി. തീര്‍ച്ചയായും ഒരു മെമ്പര്‍ഷിപ്പ് താങ്കള്‍ അര്‍ഹിക്കുന്നു.ശ്രീജിത്ത് ആണ് ഈ ബ്ലോഗിന്റെ അഡ്മിന്‍, എനിക്ക് അഡ്മിന്‍ പവറില്ല.താങ്കളുടെ ഈമെയില്‍ ഐഡി ഇവിടെ കമന്റായി ഇട്ടാല്‍ മെമ്പര്‍ഷിപ്പ് കിട്ടും.

ഇത് ഒരു പോസ്റ്റാക്കി മാറ്റുക തന്നെ വേണം.

Unknown said...

കൈപ്പള്ളി മാഷേ,
ഇംഗ്ലീഷ് സിനിമയും ആവാമല്ലോ. നിരൂപണം മലയാളത്തിലാവണമെന്നല്ലേ ഉള്ളൂ? മെമ്പര്‍ഷിപ്പ് അയയ്ക്കണോ?

ദിവാസ്വപ്നം said...

കൊച്ചു മുതലാളീ,

രസകരമായി എഴുതിയിരിയ്ക്കുന്നു. 91-ല്‍ സി.എം.എസ്സില്‍ വച്ച് നടന്ന കഥയാണെങ്കില്‍ എന്നെയും ഈ സിനിമയില്‍ കണ്ടു കാണും; ഏതെങ്കിലും ഷോട്ടില്‍ കാണാതിരിയ്ക്കില്ല :^)

ഒരു സജഷന്‍ : അല്പം കൂടി ക്രിസ്പായി എഴുതിയാല്‍ (അത്യാവശ്യമില്ലാത്ത ചില വാചകങ്ങളൊക്കെ ഒഴിവാക്കി) കൂടുതല്‍ പ്രയോജാനപ്രദമായിരിയ്ക്കും. നന്ദി.

Renjith Nair said...

dilba & divaa chettanmaare rompa nandri. pine crisp aayi ezhuthanam ennu paranjathu manasilaayilla. thettukal choondikkaattoo... (enney thallikko "divaa-ammaavaa" njaan onnu nannaayikkottey)

"bodhigreen@gmail.com" mail thannu ini enikk oru thara ticket venam.

Vishnuprasad said...

chetta oru firstclass.........
30vpkg@gmail.com