Thursday, September 07, 2006

വേട്ടയാട്‌ വിളയാട്‌

സംവിധാനം : ഗൌതം
അഭിനയിക്കുന്നവര്‍ : കമലാഹാസന്‍, പ്രകാശ്‌ രാജ്‌ ,ജ്യോതിക ക്യാമറ : രവി വര്‍മ്മന്‍
സംഗീതം : ഹാരിസ്‌ ജയരാജ്‌

ഒരുപാട്‌ പ്രതീക്ഷയൊന്നുമില്ലാതെയാണ്‌ ഞാന്‍ വേട്ടയാട്‌ വിളയാട്‌ കാണാന്‍ പോയത്‌. മാറ്റിനിക്ക്‌ ക്യൂവില്‍ നില്‍ക്കുമ്പോള്‍ മോണിഗ്‌ ഷോ കഴിഞ്ഞു വന്ന ആളുകളോട്‌ എങ്ങനെയുണ്ട്‌ എന്നു ചോദിച്ചപ്പോള്‍ അടിപൊളി എന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. അതോടുകൂടി പ്രതീക്ഷ സെന്‍സ്ക്‌ പോലെ മുകളിലോട്ടുയര്‍ന്നു.

ഇന്റര്‍വല്‍ വരേ പ്രതിക്ഷ തെറ്റിയില്ല പക്ഷെ രണ്ടാം പകുതി എന്നേ നിരാശനാക്കികളഞ്ഞു.

ഒന്നാം പകുതിയില്‍ നിറഞ്ഞു നിന്ന സസ്പെന്‍സ്‌ നിലനിര്‍ത്താന്‍ ഗൌതമിന്‌ കഴിയത്തതാണ്‌ ഈ ചിത്രത്തിന്റെ പോരായ്മ. നായകനായല്‍ നായിക വേണം അതും മുഴുവന്‍ സമയം വേണം എന്ന തമിഴ്‌ സിനിമ നിബന്ധനകളൊക്കെയാണ്‌ ജ്യോതികയേ പ്രസക്തമാക്കുന്നത്‌. വിരസമായ രണ്ടാം പകുതിക്ക്‌ ജ്യോതിക ഒരു കാരണം ആകുന്നതും അതുകൊണ്ടാണ്‌.

ന്യൂയൊര്‍ക്കിന്റെ സൌന്ദര്യം ഒപ്പിയെടുക്കുന്നതില്‍ രവി വര്‍മ്മന്റെ ക്യാമറ വിജയിച്ചിരിക്കുന്നെങ്കിലും ഹാരിസ്‌ ജയരാജിന്റെ ഗാനങ്ങള്‍ അവറേജില്‍ ഒതുങ്ങി.

എന്റെ റേയ്റ്റിംഗ്‌ 2/5 **

5 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

വേട്ടയാട്‌ വിളയാടിന്റെ ഒരു ചെറിയ നിരൂപണം ഇവിടേയുണ്ട്‌

ഏറനാടന്‍ said...

കിരണ്‍ജീ സിനിമാനിരൂപണത്തില്‍ എനിക്കും ഒരു അംഗത്വം പാസ്സാക്കിതരുമോ. (സിനിമാഭ്രാന്തിനൊരു ശമനത്തിനുവേണ്ടിയാണ്‌). എന്റെ ഇ-മെയില്‍: ksali2k@gmail.com

ഏറനാടന്‍ said...

ശ്രീജിത്തേ ക്ഷമിക്കണം താങ്കളോടും ഞാന്‍ ആദ്യമേ അപേക്ഷിക്കട്ടെ.. സിനിമാനിരൂപണത്തില്‍ എനിക്കും ഒരു അംഗത്വം പാസ്സാക്കിതരുമോ. (സിനിമാഭ്രാന്തിനൊരു ശമനത്തിനുവേണ്ടിയാണ്‌). എന്റെ ഇ-മെയില്‍: ksali2k@gmail.com

VINEETH 4U 4 EVER said...

sariyanu.. new yok beuti untankillum rangangal ellam kaakaa kaaakka pollethanne..
bgm kaakaa,gajni copy...pattukal super...kolapaathakangal kondu niranajathaalthe katheykke ozhukkilla... theme kollaam....

Sreejith K. said...

വേട്ടയാട് വിളയാട് എന്നത് ഗൌതമിന്റെ മൂന്നാം ചിത്രമാണ്. മിന്നലെ-യും കാക്ക കാക്ക-യും ആണ് ഇതിനു മുന്‍പേ വന്ന ചിത്രങ്ങള്‍. ആദ്യ രണ്ടും വന്‍ വിജയങ്ങളായതിനാല്‍ സ്വാഭാവികമായും സിനിമയെക്കുറിച്ച് വന്‍ പ്രതീക്ഷകളുമുണ്ടായിരുന്നു. പക്ഷെ ഗൌതം നിരാശനാക്കി എന്ന് തന്നെ പറയണം.

വേട്ടയാട് വിളയാട് എന്ന സിനിമ കാക്ക കാക്ക എന്ന സിനിമയുടെ കമല്‍ വേര്‍ഷന്‍ ആണ്. രണ്ട് സിനിമകളും തമ്മിലുള്ള സാമ്യങ്ങള്‍ അതിശയിപ്പിക്കുന്നതും. രണ്ട് സിനിമയിലെ നായകന്മാരും പോലീസ് സേനയില്‍ എ.എസ്.പി(എ.എസ്.പി അന്‍പ് സെല്‍‌വനും എ.എസ്.പി രാഘവനും). രണ്ട് പേരും സീരിയസ് നായകന്മാര്‍. രണ്ട് പേര്‍ക്കും പ്രേമം നേരെ വാ നേരെ പോ മട്ട്. രണ്ട് പേര്‍ക്കും ഗൌതം ഒരേ പോലെ ഒരു പാട്ടും കൊടുത്തിട്ടുണ്ട് (സൂര്യക്ക് ജീപ്പില്‍ വച്ചൊന്നും കമലിന് ബൈക്കില്‍ വച്ച് ഒന്നും.) രണ്ട് സിനിമയിലും നായിക നായകന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ പരിചയപ്പെടുന്നു. എന്നിട്ട് ആദ്യ പകുതിയില്‍ പ്രേമവും പാട്ടുമൊക്കെയായി നടന്ന് അവസാനം വില്ലന് നായകനോട് വില പേശാന്‍ ഉപയോഗിക്കപ്പെടുന്നു. രണ്ട് സിനിമയിലും വില്ലന് ഒരേ ഭാവം, ഒരേ സ്വരം. രണ്ട് സിനിമയിലും വില്ലന്മാര്‍ പോലീസിനെ അങ്ങോട്ട് ഫോണ്‍ വിളിച്ച് പേടിപ്പിക്കുന്നു. കൊലപാതകം ആസ്വദിച്ച് ചെയ്ത് ആനന്ദം കണ്ടെത്തുന്നു.

വേട്ടയാട് വിളയാട് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ള ഗ്രാഫിക്സ് വളരെ മോശം. പാട്ട് സീനില്‍ മാത്രം മെച്ചപ്പെട്ട ഗ്രാഫിക്സ് കാണാം. കമലഹാസന്‍ ഉയരത്തില്‍ നിന്ന് വീഴുന്ന ഒരു സീന്‍ കണ്ടാല്‍ ടെലിവിഷനിലെ സീരിയല്‍ ശക്തിമാന്‍ ഇതിലും ഭേദമെന്ന് തോന്നും. പാട്ടുകളും ശരാശരി. സസ്പെന്‍സും ഒന്നാം പകുതിയില്‍ തന്നെ പൊളിക്കുന്നു. രണ്ടാം പകുതി കണ്ടിരിക്കാം എന്ന് മാത്രം :(

എങ്കിലും സിനിമ ഒരു അവറേജ് നിലവാരം പുലര്‍ത്തി. ഒരു തവണം നിശ്ചയമായും കണ്ടിരിക്കാം. കൂവാന്‍ തോന്നില്ല ഒരു സീനിലും. കമലഹാസന്റെ പ്രായക്കൂടുതല്‍ ആക്ഷന്‍ സീനില്‍ വ്യക്തമാകുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ അഭിനയം കലക്കന്‍. കഥ മോശമാണെങ്കിലും അത് മറയ്ക്കത്തക്ക വിധമുള്ള സംവിധാനം. കാശ് പോയി എന്ന് പറയാന്‍ തോന്നിയില്ല സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍. അത് തന്നെ വലിയ കാര്യം.